പിടി തോമസിന്‍റെ മാനറിസങ്ങള്‍ നിയമസഭയിലെ തുടക്ക കാലത്ത് തന്‍റെ ശരീരഭാഷയേപ്പോലും സ്വാധീനിച്ചിരുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിടിയോടുണ്ടായിരുന്നത് ആരാധനയും അസൂയയും...

New Update

publive-image

പാലാ:പിടി തോമസിനോട് തനിക്ക് ആദരവ് നിറഞ്ഞ അസൂയയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഉറച്ച നിലപാടുകളും മാതൃകാപരമായ പെരുമാറ്റവും സ്വയം വിമര്‍ശനവുമായിരുന്നു പിടിയുടെ പ്രത്യേകത. പാലായില്‍ ഗാന്ധി ദര്‍ശന്‍ വേദി സംഘടിപ്പിച്ച പിടി തോമസ് അനുസ്മരണം ഉത്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.

Advertisment

താന്‍ തേവര കോളേജില്‍ കെഎസ്‌യു യൂണിറ്റ് പ്രസിഡന്‍റായിരുന്നപ്പോഴാണ് സംസ്ഥാന പ്രസിഡന്‍റായിരുന്ന പിടി തോമസുമായി കൂടുതല്‍ അടുക്കുന്നത്. പിടിയുടെ നിലപാടുകളിലും കരുത്തുറ്റ പ്രവര്‍ത്തന ശൈലിയിലും തനിക്ക് ആരാധനയായിരുന്നു.

ആദ്യമായി നിയമസഭാംഗമായപ്പോള്‍ പിടിയുടെ മാനറിസങ്ങള്‍ തന്‍റെ ശരീരഭാഷയേപോലും സ്വാധീനിക്കാന്‍ തുടങ്ങി. അത് അനുകരണമാകരുതെന്നു കരുതി താന്‍ തന്നെ ഒരുപാട് ബുദ്ധിമുട്ടിയാണ് അതൊഴിവാക്കി എടുത്തത്.

ഈ നിയമസഭയില്‍ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടിയിലെ 5 സീനിയര്‍ നേതാക്കള്‍ക്ക് മീതെ തന്നെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തനിക്കേറ്റവും പിന്തുണയും പ്രോത്സാഹനവും നല്‍കിയത് പിടിയായിരുന്നെന്നും സതീശന്‍ പറഞ്ഞു.

publive-image

ഗാന്ധിദർശൻ വേദിയുടെ പിടി തോമസ് സ്മാരക അവാർഡ് എൻകെ പ്രേമചന്ദ്രൻ എംപിക്ക് വിഡി സതീശനും പിടിയുടെ സഹധർമ്മണി ഉമാ തോമസ് എംഎൽഎയും ചേർന്ന് നൽകി.

മാണി സി കാപ്പൻ എംഎൽഎ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ഉമാ തോമസ് എംഎൽഎ, അഡ്വ. വി.ബി ബിനു, മുൻ കേന്ദ്രമന്ത്രി പി.സി തോമസ്, ആന്‍റോ ആന്‍റണി എംപി, നാട്ടകം സുരേഷ്, ജോസഫ് വാഴയ്ക്കൻ, ഡോ. സിറിയക് തോമസ്, സി.പി ജോൺ, ഡിജോ കാപ്പൻ, നാരായണൻ നമ്പൂതിരി, ടോമി കല്ലാനി, എകെ ചന്ദ്രമോഹൻ, പ്രൊഫ. സതീഷ് ചൊള്ളാനി, ബിജു പുന്നത്താനം, സാബു അബ്രാഹം, അഡ്വ. സന്തോഷ് മണർകാട്, ജോർജ് പുളിങ്കാട് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment