പാലാ നഗരസഭ - വ്യക്തി അധിഷ്ഠിത രാഷ്ട്രീയം പ്രോല്‍സാഹിപ്പിക്കുന്ന മുന്നണിയല്ല ഇടതു മുന്നണിയെന്ന് കേരള കോണ്‍ഗ്രസ് - എം. സിപിഎമ്മുമായി യാതൊരു തര്‍ക്കവുമില്ല. പാലായില്‍ മുന്‍ ധാരണപ്രകാരം എല്ലാം നടക്കുമെന്നും നഗരസഭാ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ ആന്‍റോ പടിഞ്ഞാറേക്കര ! ഇടതുമുന്നണി നേതാക്കളെ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴക്കരുതെന്നും ആന്‍റോ

New Update

publive-image

പാലാ: പാലാ നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തീര്‍ത്തും അനാവശ്യമാണെന്നും കേരള കോണ്‍ഗ്രസ് - എം നേതാക്കളെ വിഷയത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്നും പാര്‍ട്ടി നഗരസഭാ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ ആന്‍റെ ജോസ് പടിഞ്ഞാറേക്കര.

Advertisment

ചെയര്‍മാന്‍ തെരഞ്ഞെടപ്പില്‍ സിപിഎമ്മും കേരള കോണ്‍ഗ്രസ് - എമ്മുമായി യാതൊരു തര്‍ക്കവുമില്ല. ഇടതുമുന്നണി വ്യക്തി അധിഷ്ഠിത രാഷ്ട്രീയം പ്രോത്സാഹിപ്പിക്കാറില്ല. മുന്‍ ധാരണ പ്രകാരമാണ് രണ്ടാം പുതിയ ചെയര്‍മാന്‍ തെരഞ്ഞെടുപ്പും. സിപിഎമ്മും എല്‍ഡിഎഫും തീരുമാനിക്കുന്നതനുസരിച്ച് 19 -ന് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കും - ആന്‍റോ പറഞ്ഞു.

ഈ വിഷയത്തിൽ കേരളാ കോൺഗ്രസ് നേതാക്കളെയും പാർട്ടി നേതാക്കന്മാരെയും വലിച്ചിഴക്കുന്നത് ശരിയല്ല. ഇത് സംബന്ധിച്ച തീരുമാനങ്ങൾ മുന്നണി നേത്യത്വം അറിയിക്കും. ഇടതു മുന്നണി വ്യക്തി അധിഷ്ടിത രാഷ്ട്രിയം പ്രോൽസാഹിപ്പിക്കുന്ന മുന്നണിയല്ല. കാര്യങ്ങൾ അതാത് തലത്തിലുള്ള മുന്നണി ചർച്ചകളിൽ തീരുമാനം എടുക്കാറാണ് പതിവ്.

ഈ വിഷയവുമായി ബന്ധപ്പെട്ട് സി.പി.എമ്മു മായും കേരളാ കോൺഗ്രസുമായും തർക്കങ്ങൾ ഇല്ല.ഇടതു മുന്നണി പാലായിലും കോട്ടയത്തും സംസ്ഥാനത്തും ജനങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് മുന്നേറുകയാണ്. നഗരസഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ഇടതു മുന്നണിയുടെ നേതാക്കന്മാരെ ഇക്ഴത്തി കാണിക്കാനുളള മുന്നണിയുടെ ശ്രത്രുക്കളുടെ ശ്രമങ്ങൾ ഒരു തരത്തിലും വിജയിക്കാൻ പോകുന്നില്ല.

കഴിഞ്ഞ 2 വർഷവും ഇടതുമുന്നണി നഗരസഭയിൽ ഒറ്റകെട്ടായി പ്രവർത്തിച്ചു കൊണ്ടാണ് കോവിഡ് പ്രതിസന്ധിയിലും നിരവധി വികസന പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചതെന്നും കേരളാ കോൺഗ്രസ് എം മുനിസിപ്പൽ പാർലമെൻ്റി പാർട്ടി ലീഡർ കൂടിയ ആൻ്റോ ജോസ് പടിഞ്ഞാറെക്കര പറഞ്ഞു.

Advertisment