സാജൻ മണിയങ്ങാട്ട് കൊഴുവനാൽ ബാങ്ക് പ്രസിഡണ്ട്

New Update

publive-image

കൊഴുവനാല്‍: കൊഴുവനാൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി സാജൻ മണിയങ്ങാട്ട് (കേരള കോൺഗ്രസ് - എം) തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡണ്ടായിരുന്ന പി.എ. തോമസ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പു നടന്നത്. കേരളാകോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗവും കങ്ങഴ മുസ്ലീം ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകനും കേരള റസലിംഗ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടുമാണ്.

Advertisment

അനുമോദന യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് നിമ്മി ടിങ്കിൾ രാജ് അദ്ധ്യക്ഷത വഹിച്ചു. പി.എ.തോമസ്, പി.എസ്.ആൻ്റ്ണി, സിബി ഗണപതിപ്ലാക്കൽ, തോമസ് ജോർജ്, അഡ്വ. ജയ്മോൻ പരിപ്പീറ്റത്തോട്ട്, സണ്ണി നായിപുരയിടം, ജയ്സൺ കുഴിക്കോടിൽ, ജസ്സി പഴയംപ്ലാത്ത് എന്നിവർ പ്രസംഗിച്ചു.

Advertisment