ദീപിക മാനേജിംങ്ങ് ഡയറക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേലിനും മെഡിസിറ്റി ഡയറക്ടര്‍ ഫാ. ജോര്‍ജ് വേളൂപറമ്പിലിനും സ്ഥാനചലനം. ചാന്‍സലര്‍ ഫാ. ജോസ് കാക്കല്ലില്‍ കത്തീഡ‍്രല്‍ വികാരിയാകും, ഫാ. ജോസ് കുറ്റിയാങ്കല്‍ പുതിയ രൂപതാ ചാന്‍സലര്‍ - കാലാവധി പൂര്‍ത്തിയാക്കിയവരും ചുമതലകളില്‍ വേണ്ടത്ര ശോഭിക്കാത്തവരും ഉള്‍പ്പെടെ പാലാ രൂപതയിലെ വൈദികര്‍ക്ക് വ്യാപക സ്ഥലംമാറ്റം...

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ:രാഷ്ട്രദീപിക കമ്പനി മാനേജിങ്ങ് ഡയറക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, മെഡിസിറ്റി ആശുപത്രി ഡയറക്ടര്‍മാരായ ഫാ. ജോര്‍ജ് വേളൂപറമ്പില്‍, ഫാ. ബിജു കുന്നക്കാട്ട്, ഭരണങ്ങാനം പള്ളി റെക്ടര്‍ ഫാ. ജോസ് വള്ളോംപുരയിടം ഉള്‍പ്പെടെ പാലാ രൂപതയിലെ പ്രധാന ചുമതലകളിലുണ്ടായിരുന്ന വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്ഥാനചലനം.

Advertisment

ഓരോ പദവികളിലും കാലാവധി പൂര്‍ത്തിയാക്കിയവരും ഇരിക്കുന്ന ചുമതലകളില്‍ വേണ്ടത്ര ശോഭിക്കാത്തവരെയുമാണ് സ്ഥലംമാറ്റത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


രാഷ്ട്രദീപികയെ വിവാദ/അധപതന കാലഘട്ടത്തില്‍ നയിച്ച ഫാ. മാത്യു ചന്ദ്രന്‍കുന്നേലിന് കടുത്തുരുത്തി ഫെറോനാ വികാരിയായിട്ടാണ് മാറ്റം. ദീപികയില്‍ കാര്യമായ യാതൊരു പുരോഗതിയും കൊണ്ടുവരാന്‍ കഴിയാതിരുന്ന ഫാ. ചന്ദ്രന്‍കുന്നേലിനെതിരെ സ്ഥാപനത്തിലും സഭയ്ക്കുള്ളിലും കടുത്ത എതിര്‍പ്പുകളുണ്ടായിരുന്നു.

ദീപിക മാനേജിങ്ങ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും ഒഴിവാക്കപ്പെടുമ്പോള്‍ മറ്റ് സുപ്രധാന പദവികള്‍ അദ്ദേഹത്തിനു പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.

അതേ മാനദണ്ഡങ്ങള്‍ തന്നെയാണ് രൂപതയുടെ പ്രസ്റ്റീജ് സ്ഥാപനമായ മാര്‍സ്ലീവാ മെഡിസിറ്റിയുടെ ബ്രാന്‍ഡിങ്ങ് ഡയറക്ടറായിരുന്ന ഫാ. ജോര്‍ജ് വേളൂപറമ്പിലിനും വിനയായത്. പദവിയില്‍ രണ്ട് വര്‍ഷം മാത്രം പൂര്‍ത്തിയായപ്പോഴാണ് പ്രവിത്താനം പള്ളി വികാരിയായി മാറ്റം.

രൂപതാ ചാന്‍സലറായിരുന്ന ഫാ. ജോസ് കാക്കല്ലില്‍ പാലാ കത്തീഡ്രല്‍ വികാരിയായി മാറി. പുതിയ ചാന്‍സലര്‍ ഫാ. ജോസ് കുറ്റിയാങ്കനാണ്.

ചിറ്റാര്‍ സെന്‍റ് ജോര്‍ജ് പള്ളി വികാരിയായി 10 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോഴാണ് ഫാ. മാത്യു പുന്നത്താനത്തുകുന്നേലിനെ സ്ഥലം മാറ്റിയിരിക്കുന്നത്. പാലാ രൂപതയിലെ തന്നെ ഏറ്റവും മനോഹരമായ പുതിയ ദേവാലയം ചിറ്റാറിന് സമ്മാനിച്ചാണ് ഫാ. പുന്നത്താനത്തുകുന്നേൽ ഇടവക വിടുന്നത് .

നിലവില്‍ അല്‍ഫോന്‍സാ കോളജ് വൈസ് പ്രിന്‍സിപ്പാള്‍ കൂടിയായ ഫാ. മാത്യുവിനെ പൈക പള്ളിയില്‍ റസി‍ഡന്‍റ് പ്രീസ്റ്റായിട്ടാണ് മാറ്റിയിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിനാല്‍ അദ്ദേഹത്തിന് അധിക ചുമതലകള്‍ നല്‍കിയിട്ടില്ല. ഫാ. സ്കറിയാ മോടിയിലാണ് ചിറ്റാറിലെ പുതിയ വികാരി.

മെഡിസിറ്റിയിലെ മറ്റൊരു ഡയറക്ടര്‍ (ഫിനാന്‍സ്) ഫാ. ബിജു കുന്നക്കാട്ടാണ് അരുവിത്തുറ സെന്‍റ് ജോര്‍ജ് കോളജിന്‍റെ പുതിയ ബര്‍സാര്‍. ചെമ്മലമറ്റത്ത് പുതിയ ദേവാലയ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഫാ. സഖറിയാസ് അട്ടപ്പാട്ടിനെ ഭരണങ്ങാനം ഫെറോനാ വികാരിയായും കത്തീഡ്രല്‍ വികാരിയായിരുന്ന ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേലിനെ ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രം റെക്ടറായും നിയമിച്ചു.

ഫാ. എബ്രാഹം കുളമാക്കല്‍ കാക്കൂരും ഫാ. ജോസ് കോട്ടയില്‍ വയലായിലും ഫാ ജോസഫ് മണര്‍കാട്ട് രാമപുരത്തും (അസി. വികാരി) ഫാ. തോമസ് മൂലേച്ചാലില്‍ ചേന്നാട്ടും ഫാ. ജോര്‍ജ് ഈറ്റയ്ക്കക്കുന്നേല്‍ മുട്ടുചിറയിലും ഫാ. ജോസഫ് ചക്കാലയ്ക്കല്‍ ചേറ്റുതോടും ഫാ. ജോസഫ് താന്നക്കപ്പാറ വിളക്കുമാടത്തും (അസി. വികാരി) ഫാ. സിറിയക് വടക്കേല്‍ കൂടല്ലൂരും ഫാ. ജെയിംസ് ചോവേലിക്കുടിയില്‍ പൂവരണിയിലും ഫാ. എബ്രാഹം കുപ്പപ്പുഴയ്ക്കല്‍ മുത്തോലപുരത്തും വികാരിമാരാകും.

മാര്‍ ജോസഫ് കല്ലറങ്ങാടിന്‍റെ സെക്രട്ടറിയായി റവ. ഫാ ജോണ്‍ പുറക്കാട്ട് പുത്തന്‍പുരയെ നിയമിച്ചിട്ടുണ്ട്. ജീസസ് യൂത്ത് ഡയറക്ടർ ആയി ഫാ . മാത്യു എണ്ണയ്ക്കാപ്പള്ളിൽ നിയമിതനായി .

മറ്റു സ്ഥലം മാറ്റങ്ങൾ : വൈദികരായ ജോസഫ് നരിതൂക്കിൽ - ഫാമിലി അപ്പസ്തലേറ്റ് , മാത്യു കാലായിൽ - മൂഴൂർ, സെബാസ്റ്റിയൻ എട്ടുപറയിൽ - തിടനാട് , ജോസഫ് കാപ്പിൽ - ജോസ്ഗിരി , മാണി കൊഴുപ്പൻകുറ്റി - സെക്രട്ടറി ( ബിഷപ് എമിറൈറ്റ്സ് ), തോമസ് തയ്യിൽ - ചോലത്തടം , ജോസഫ് മണ്ണനാൽ- കാഞ്ഞിരമറ്റം, തോമസ് മൂലേച്ചാലിൽ - ചേന്നാട്, തോമസ് വരകുകാലപ്പറമ്പിൽ- മരങ്ങാട്ടുപള്ളി, ജോസ് വള്ളോംപുരയിടം - മണ്ണാറപ്പാറ, ബിനോയി കിഴക്കേപറമ്പിൽ - സി ആർ എം കടുത്തുരുത്തി, ലൂക്കോസ് കുട്ടുകാപ്പള്ളി - എഴാച്ചേരി, സിറിയക് വടക്കേൽ - കൂടല്ലൂർ, അഗസ്റ്റിൻ മേച്ചേരി - വേലനിലം, ജോസഫ് വയലിൽ - കീഴൂർ.

Advertisment