ഐഎഎസ് നേടിയെങ്കിലും ഐഎഫ്എസ് ആകാന്‍ മോഹം. ഫോറിന്‍ സര്‍വ്വീസ് തെരഞ്ഞെടുക്കാന്‍ പ്രചോദനം അമ്മാവനായ ജപ്പാന്‍ അംബാസിഡര്‍. എംഎ ഒന്നാം റാങ്കിനു പിന്നാലെ സിവില്‍ സര്‍വ്വീസില്‍ ആറാം റാങ്കുകാരിയായ ഗഹന നവ്യാ ജെയിംസിന്‍റെ വീട്ടിലേയ്ക്ക് ഒഴുകുകയാണ് പാലായുടെ വഴികളോരോന്നും !

New Update

publive-image

പാലാ: ഇന്ന് ഗഹനാ നവ്യാ ജെയിംസിന്‍റെ ദിവസമാണ്. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഇന്ത്യയില്‍ ആറാം റാങ്ക് നേടിയ പാലായുടെ കൊച്ചുമിടുക്കിയ്ക്ക് ഇന്ന് അഭിനന്ദന പ്രവാഹമാണ്.

Advertisment

അരുണാപുരത്തെ ചിറയ്ക്കല്‍ വീട്ടില്‍ ഗഹനയെ അഭിനന്ദിക്കാന്‍ പ്രമുഖര്‍ ക്യൂ നില്‍ക്കുകയാണ്. പാലായുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൊക്കെ ഗഹനയ്ക്ക് അഭിനന്ദന പ്രവാഹമാണ്. പാലാ സെന്‍റ് തോമസ് കോളജ് ഹിന്ദി അധ്യാപകന്‍ സി.കെ ജെയിംസിന്‍റെയും അധ്യാപിക ദീപാ ജോര്‍ജിന്‍റെയും മകളാണ് ഗഹന. മുന്‍ സ്വിറ്റസര്‍ലാന്‍ഡ്, കുവൈറ്റ് അംബാസിഡറും നിലവില്‍ ജപ്പാന്‍ അംബാസിഡറുമായ സിബി ജോര്‍ജിന്‍റെ അനന്തരവള്‍.

publive-image

അമ്മാവനാണ് സിവില്‍ സര്‍വ്വീസില്‍ പ്രചോദനമായതെന്ന് പറയുന്ന ഗഹന ഐഎഎസ് നേടിയെങ്കിലും ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസാണ് (ഐഎഫ്എസ്) തെരഞ്ഞെടുക്കുക.

പാലാ ചാവറ പബ്ലിക് സ്കൂളിലാണ് ഗഹനയുടെ പ്രാഥമിക വിദ്യാഭ്യാസം. പ്ലസ് ടു പാസായത് സെന്‍റ് മേരീസ് സ്കൂളില്‍ നിന്ന്. ഡിഗ്രി അല്‍ഫോന്‍സാ കോളജിലും പിജി സെന്‍റ് തോമസ് കോളജിലുമായി പൂര്‍ത്തിയാക്കി.

publive-image

സെന്‍റ് തോമസ് കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെയായിരുന്നു എംഎ പൊളിറ്റിക്കല്‍ സയന്‍സ് പൂര്‍ത്തിയാക്കിയത്. യുജിസിയുടെ നാഷണല്‍ റിസര്‍ച്ച് ഫെലോഷിപ്പും സ്വന്തമാക്കി.

publive-image

ഗഹനയുടെ നേട്ടത്തില്‍ അഭിനന്ദിക്കാനായി ജോസ് കെ മാണി എംപി, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് വീട്ടിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

publive-image

തോമസ് ചാഴികാടന്‍ എംപി, പ്രൊഫ. ലോപ്പസ് മാത്യു, പാലായിലെ വികാരി ജനറാളുമാര്‍, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജിത്, കേരളാ കോണ്‍ഗ്രസ് - എം നേതാക്കളായ ടോബിന്‍ കെ അലക്സ്, ജോസ് പാറേക്കാട്ട്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പന്‍ തുടങ്ങിനിരവധി പ്രമുഖര്‍ അഭിനന്ദിച്ചു.

Advertisment