New Update
Advertisment
കോട്ടയം: പാലായില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. മീനച്ചില്‍ പാലാക്കാട് പന്തലാനിക്കല്‍ പി.ജെ.ജോസഫ് (കുഞ്ഞായി) ആണ് മരിച്ചത്.
ഉച്ചയ്ക്ക് 12.15-നാണ് പൈക കുരുവിക്കൂട് പാമ്പോലിയില്‍ അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ജോസഫ് ഓട്ടോറിക്ഷയില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണു. ഉടന്‍ തന്നെ ചേര്‍പ്പുങ്കലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.