കോട്ടയത്ത് വെള്ളക്കെട്ട് രൂക്ഷം; വീട്ടിൽ വെള്ളംകയറിയതിനെ തുടർന്നു റോഡരികിൽ നിർത്തിയിട്ട കാറിനു പിന്നിൽ ആഡംബരക്കാർ ഇടിച്ചു കയറി

New Update

publive-image

Advertisment

കോട്ടയം: വീട്ടിൽ വെള്ളംകയറിയതിനെ തുടർന്നു റോഡരികിൽ നിർത്തിയിട്ട കാറിനു പിന്നിൽ ആഡംബരക്കാറായ ഓഡി ഇടിച്ച് അപകടം. എംസി റോഡിൽ നാട്ടകം സിമന്റ് കവല യിലാണ് അപകടം ഉണ്ടായത്.

അപകടത്തിൽ ആർക്കും സാരമായി പരിക്കേറ്റിട്ടില്ല. വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം. എംസി റോഡിൽ സിമന്റ് കവല ഭാഗത്ത് അടക്കം വീടുകളിൽ കനത്ത മഴയെ തുടർന്ന് വെള്ളം കയറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ വീടുകളിൽ നിന്നുള്ള വാഹനങ്ങൾ റോഡിലാണ് പാർക്ക് ചെയ്തിരിക്കുന്നത്.

ഇതിനിടെയാണ് കോട്ടയം ഭാഗത്തു നിന്നും എത്തിയ ഓഡി കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനു പിന്നിൽ ഇടിച്ചു കയറിയത്. അപകടത്തെ തുടർന്ന് കാറിന്റെ പിൻഭാഗം തകർന്നിട്ടുണ്ട്. വെള്ളപ്പൊക്കമുണ്ടായതിനാൽ റോഡരികിൽ ഇത്തരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അപകട സാധ്യതയുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ യാത്രക്കാർ ശ്രദ്ധിക്കണമെന്നു മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Advertisment