കാരിക്കോട് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സ്മൃതി ദിന സംഗമം നടത്തി

New Update

publive-image

കാരിക്കോട് : കാരിക്കോട് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷത്തിന് ഭാഗമായി ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തലും സ്വാതന്ത്ര്യ സ്മൃതി സംഗമവും നടത്തി.

Advertisment

കാരിക്കോട് പബ്ലിക് ലൈബ്രറി പ്രസിഡന്റും വൈക്കം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗവുമായ ടി എ ജയകുമാർ ദേശീയ പതാക ഉയർത്തി. സ്മൃതി സംഗമം മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ പോൾസൺ ആനക്കുഴി സ്വാതന്ത്ര്യദിന സന്ദേശം നൽകി ബ്ലോക്ക് മെമ്പർ സുബിൻ മാത്യു മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി കെ എസ് സുനിൽ, കെ പി പ്രമോദ് കരിമ്പിൽ, അനൂപ് കെ ഭദ്രൻ, ജിനേഷ് ജെ ബി, വേണുക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു

NEWS
Advertisment