പൂവത്തോട്ടിൽ വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; രക്ഷിക്കാന്‍ എത്തിയ അച്ഛനെ കോടാലികൊണ്ട് വെട്ടി; അറുപതുകാരന്‍ അറസ്റ്റില്‍

author-image
സുനില്‍ പാലാ
Updated On
New Update

publive-image

പാലാ: പൂവത്തോട്ടിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അറുപതുകാരന്‍ അറസ്റ്റില്‍. പൂവത്തോട് കണ്ണമ്പുഴയില്‍ വീട്ടില്‍ ടോമി(60)യെയാണ് പാലാ എസ്. എച്ച്. ഓ കെ. പി. ടോംസൺ അറസ്റ്റ് ചെയ്തത്.

Advertisment

ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറിയ ടോമി പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും ബഹളം കേട്ട് മകളെ രക്ഷിക്കാന്‍ എത്തിയ അച്ഛനെ കോടാലികൊണ്ട് വെട്ടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് ബഹളം വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാളെ പാലാ എസ്. എച്ച്. ഓ കെ.പി ടോംസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചയോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലിലില്ലാത്ത സമയത്തായിരുന്നു ടോമിയുടെ അതിക്രമം. ഈ സമയം പെണ്‍കുട്ടിയും മറ്റൊരു കുട്ടിയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അയല്‍പക്കത്തു നിന്നും വീട്ടിലെത്തിയ ടോമി മുന്‍വാതിലില്‍ കൊട്ടിയ ശേഷം പിന്‍വാതിലിലൂടെ വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു.

പെണ്‍കുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി അലറിക്കരഞ്ഞതോടെ ബഹളം കേട്ട് അടുത്ത പുരയിടത്തില്‍ ജോലി ചെയ്യുകയായിരുന്ന അച്ഛൻ ഓടിയെത്തുകയായിരുന്നു. ഇതോടെ ടോമി കൈയ്യില്‍ കിട്ടിയ കോടാലികൊണ്ട് അച്ഛനെ വെട്ടി. തുടര്‍ന്ന് ബഹളം വച്ച് പ്രതി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ച ഉടന്‍ തന്നെ പാലാ എസ്.എച്ച്.ഒ കെ.പി ടോംസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ബലപ്രയോഗത്തിലൂടെ ഇയാളെ കീഴടക്കുകയായിരുന്നു. മുന്‍പും ഇയാള്‍ കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് സൂചനയുണ്ടെന്ന് പോലീസ് പറഞ്ഞു പോക്‌സോയ്ക്ക് പുറമെ വധശ്രമത്തിനും ഭവനഭേദനത്തിനും കേസെടുത്തുവെന്ന് പാലാ എസ് എച്ച് ഒ കെ.പി. ടോംസൺ പറഞ്ഞു.

Advertisment