New Update
/sathyam/media/post_attachments/xhC84rL67LvPD0CWqgTV.jpg)
പാലാ: ആചാര്യ സത്തമ പുരസ്ക്കാരം പ്രൊഫ. സി ജെ സെബാസ്റ്റ്യന് സമർപ്പിക്കും. ഇന്ന് 2.30 ന് പാലാ സെന്റ് തോമസ് കോളേജില്‍ ചേരുന്ന സമ്മേളനത്തില്‍ ജോസ് കെ. മാണി എം.പിയാണ് ആചാര്യസത്തമ പുരസ്‌കാരം സമര്‍പ്പിക്കുക.
Advertisment
പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി കുമ്മണ്ണൂര്‍ കുഞ്ചന്‍ സ്മാരക സാംസ്‌കാരിക സമിതി പ്രസിഡന്റ് സഞ്ജീവ് വി.പി. നമ്പൂതിരി, പാലാ സെന്റ് തോമസ് കോളേജ് മലയാളം വിഭാഗം മേധാവി ഡോ. ഡേവീസ് സേവ്യര്‍, പ്രൊഫ. സാബു ഡി. മാത്യു, രാജാ ശ്രീകുമാര്‍ വര്‍മ്മ, പ്രിൻസിപ്പൽ റവ. ഡോ. ജെയിംസ് മംഗലത്ത്, ഡോ. ബേബി തോമസ് തുടങ്ങിയവര്‍ ആശംസകള്‍ നേരും. പ്രൊഫ. സി.ജെ. സെബാസ്റ്റ്യന്‍ മറുപടി പ്രസംഗം നടത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us