പാലാ നഗരസഭയിൽ തെരുവ് കച്ചവടം നിയന്ത്രിച്ചു കൊണ്ടുള്ള തീരുമാനമായി; അവ ഇങ്ങനെ;

author-image
സുനില്‍ പാലാ
Updated On
New Update

publive-image

പാലാ: പാലാ നഗരസഭ കൗൺസിലും നഗര തെരുവ് കച്ചവട സമിതിയും 2014-ലെ തെരുവ് കച്ചവട നിയമപ്രകാരം നഗരത്തിലെ തെരുവ് കച്ചവട മേഖലയെ നിരോധിച്ച കച്ചവട മേഖല നിയന്ത്രിത കച്ചവട മേഖല സ്വതന്ത്ര കച്ചവട മേഖല എന്നിങ്ങനെ തരം തിരിച്ചിട്ടുള്ളതാണ്. ആയത് പ്രകാരം റ്റി.ബി റോഡിൽ ളാലം ക്ഷേത്രം വരെയും, സിവിൽ സ്റ്റേഷൻ വരെയും ( കട്ടക്കയം റോഡ് ) നിരോധിത കച്ചവട മേഖലയായി തീരുമാനിച്ചിട്ടുള്ളതിനാൽ യാതൊരുവിധ തെരുവ് കച്ചവടവും ഈ മേഖലയിൽ അനുവദിക്കുന്നതല്ല.

Advertisment

കടപ്പാട്ടൂർ പാലം മുതൽ ളാലം പാലം വരെയും ളാലം ജംഗ്ഷൻ മുതൽ ഈരാറ്റുപേട്ട റോഡിൽ തോട്ടുങ്കൽ പമ്പ് വരെയും തൊടുപുഴ റൂട്ടിൽ കിഴതടിയൂർ പള്ളി വരെയും കുരിശു പള്ളി മുതൽ സിവിൽ സ്റ്റേഷൻ വരെയും പാല പൊൻ കുന്നം പാലം മുതൽ മുരിക്കും പുഴ കാണിക്കമണ്ഡപം വരെയും ഗവൺമെന്റ് ഹോസ്പിറ്റൽ റോഡിൽ ന്യു ബ്ലോക്ക് വരെയും നിയന്ത്രിത കച്ചവട മേഖലയായി തീരുമാനിച്ചിട്ടുള്ളതിനാൽ ഉന്തുവണ്ടി തള്ളി കൊണ്ട് നടന്നുള്ളതും മോട്ടോർ വാഹനം ഉപയോഗിച്ചുള്ളതുമായ തെരുവ് കച്ചവടം പൂർണ്ണമായി നിരോധിച്ചിട്ടുള്ളതാണ്.

നഗര തെരുവ് കച്ചവട സമിതിയും നഗരസഭ കൗൺസിലും അംഗീകരിച്ച ലിസ്റ്റിൽ ഉൾപ്പെടാത്ത തെരുവ് കച്ചവടക്കാർ 15 ദിവസത്തിനകം ഒഴിഞ്ഞു പോകേണ്ടതാണ്. അല്ലാത്തപക്ഷം നഗരസഭ അവരെ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു

Advertisment