Advertisment

വർഗീയ ശക്തികളുമായി സി.പി.ഐ.എം കൂട്ടുകൂടിയതിന്റെ തെളിവാണ് ഈരാറ്റുപ്പേട്ടയിലെ അവിശ്വാസപ്രമേയം; ഈരാറ്റുപ്പേട്ട വിഷയത്തിൽ സി.പി.ഐ.എമ്മിനെ വിമർശിച്ച് പ്രതിപക്ഷനേതാവ്

New Update

publive-image

Advertisment

കോട്ടയം: ഈരാറ്റുപ്പേട്ട വിഷയത്തിൽ സി.പി.എമ്മിനെ വിമർശിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. വർഗീയ ശക്തികളുമായി സി.പി.ഐ.എം കൂട്ടുകൂടിയതിന്റെ തെളിവാണ് ഈരാറ്റുപ്പേട്ടയിലെ അവിശ്വാസപ്രമേയമെന്ന് വി.ഡി. സതീശൻ. സി.പി.ഐ.എമ്മിന്റെ മതേതരത്വം ഈരാറ്റുപ്പേട്ടയിൽ എസ്.ഡി.പി.യുമായി കൂട്ടുചേർന്ന്.

തദ്ദേശ തെരഞ്ഞെടുപിൽ യുഡിഎഫ് വെൽഫെയർ പാർട്ടിയുമായി കൂടിയെന്ന് പറഞ്ഞവരാണ് ഇപ്പോൾ എസ്ഡിപിഐയെ ഒപ്പം നിർത്തിയിരിക്കുന്നതെന്നായിരുന്നു വി.ഡി സതീശന്റെ പരാമർശം. അഭിമന്യുവിന്റെ വട്ടവടയിൽ നിന്ന് ഈരാറ്റുപേട്ടയിലേക്ക് ദൂരം കുറവാണെന്നും പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

അതേസമയം, ഇരാറ്റുപേട്ടയിലെ സിപിഐഎം-എസ്ഡിപിഐ കൂട്ടുകെട്ട് കേരളത്തിന് അപകടമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലാ ബിഷപ്പിനെ ആക്രമിക്കാനെത്തിയ ഗുണ്ടകളുമായി സിപിഐഎം സഖ്യം ചേർന്നുവെന്നും ഇക്കാര്യത്തിൽ കേരള കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. എസ്ഡിപിഐ – പോപ്പുലർ ഫ്രണ്ട് സംഘടനകളാണ് നർക്കോട്ടിക് ജിഹാദിന് പിന്നിലെന്നും സുരേന്ദ്രൻ ആരോപിച്ചു.

NEWS
Advertisment