കോഴിക്കോട് കർഷക തൊഴിലാളിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

New Update

publive-image

കോഴിക്കോട്: തനിച്ച് താമസിക്കുന്ന കർഷക തൊഴിലാളിയെ വിടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വട്ടച്ചിറ കിഴക്കെ പറമ്പിൽ ഷാജു (55) വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisment

കൂരാച്ചുണ്ട് വട്ടച്ചിറയിൽ ആണ് സംഭവം. ഷാജുവിന്‍റെ വിട്ടിൽ നിന്ന് ദുർഗന്ധം ഉള്ളതായി അയൽവാസി പരാതിപ്പെട്ടതിനെ തുടർന്ന്, കൂരാച്ചുണ്ട് പൊലിസ് സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു. മൃതദേഹത്തിന് നാലു ദിവസത്തോളം പഴക്കമുണ്ടന്നാണ് സൂചന.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ആശ മക്കൾ: അബിൻ, ഷെബിൻ, ഷാൽബിൻ.

Advertisment