കോഴിക്കോട് കെഎസ്ഇബി കരാർ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളിക്ക് ഒഴുക്കിൽപ്പെട്ട് ദാരുണാന്ത്യം

New Update

publive-image

കോഴിക്കോട്: കെഎസ്ഇബി കരാർ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളി ഒഴുക്കിൽപ്പെട്ട് മരിച്ചു. കോഴിക്കോടാണ് സംഭവം. ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപമുളള പുന്നക്കൽ ഓളിക്കലിൽ ഒഴുക്കിൽപ്പെട്ടാണ് മരണം നടന്നത്. കെഎസ്ഇബിയിൽ കരാർ ജീവനക്കാരനായിരുന്നു മരിച്ചയാൾ.

Advertisment

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയും തിരുവമ്പാടി പൊലീസും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Advertisment