കോഴിക്കോട് നഗരത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി

New Update

publive-image

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം.

Advertisment

കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് സമീപത്തെ ടൂറിസ്റ്റ് ഹോമിന് മുമ്പിൽ നിന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. കാറിലെത്തിയ സംഘം യുവാവിനെ മർദിച്ച ശേഷം തട്ടിക്കൊണ്ടു പോയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. യുവാവിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

സംഭവത്തിൽ, നടക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

Advertisment