കോഴിക്കോട് യുവതി ജീവനൊടുക്കിയത് ബസ് ഡ്രൈവറുടെ നിരന്തര ഭീഷണിയെ ഭയന്ന്; പ്രതി അറസ്റ്റിൽ

New Update

publive-image

കോഴിക്കോട്: യുവതി ജീവനൊടുക്കിയ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കോഴിക്കോട് നന്മണ്ട സ്വദേശി ശരത് ലാലിനെയാണ് കാക്കൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ നിരന്തര ഭീഷണി കാരണമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

Advertisment

ഇവര്‍ തമ്മിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളാണ് ഭീഷണിക്ക് കാരണം. കഴിഞ്ഞ മാസം 24നാണ് യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തത്. പ്രതി ഡ്രൈവറായി പോകുന്ന ബസില്‍ സ്ഥിരമായി യാത്ര ചെയ്തിരുന്ന യുവതിയുമായി ഉണ്ടായിരുന്ന പരിചയം മുതലെടുത്ത് സാമ്പത്തിക ഇടപാടുകള്‍ നടത്തുകയായിരുന്നു.

പണം തിരികെ ചോദിച്ചതോടെ യുവതിയെ ഭീഷണിപ്പെടുത്തി. യുവതിയുടെ മൊബൈല്‍ ഫോണ്‍, വാട്‌സ്ആപ്പ് ചാറ്റുകള്‍ എന്നിവയുള്‍പ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ശരത് ലാലിന്റെ പങ്ക് വ്യക്തമായത്. തുടര്‍ന്നാണ് അറസ്റ്റുണ്ടായത്.

Advertisment