New Update
/sathyam/media/post_attachments/VmUhsVvTaVk1cvdA3kP2.webp)
കോഴിക്കോട്: കരിപ്പൂരിൽ 1.17 കോടി രൂപയുടെ സ്വര്‍ണ്ണവുമായി യുവതി പിടിയില്‍. കുന്ദമം​ഗലം സ്വദേശി ഷബ്നയാണ് പിടിയിലായത്. ജിദ്ദയിൽ നിന്നാണ് ഇവർ എത്തിയത്.
Advertisment
ഉൾവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1,884 ​ഗ്രാം സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. വിമാനമിറങ്ങിയതിന് പിന്നാലെ കസ്റ്റംസ് പരിശോധനയും പൂർത്തിയാക്കി ഇവർ പുറത്തു കടന്നു. ഉൾവസ്ത്രത്തിൽ ഒളിപ്പിച്ചായിരുന്നു സ്വർണ്ണം കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് പരിശോധനക്ക് ശേഷം സ്വർണ്ണം കൈയിലിരുന്ന ഹാൻഡ് ബാ​ഗിലേക്ക് യുവതി മാറ്റുകയായിരുന്നു.
പൊലീസ് മറ്റു ല​ഗേജുകൾ പരിശോധിക്കുന്നതിനിടെ യുവതി ബാഗ് കാറിലേക്ക് മാറ്റി. ഇവർ കാറിലേക്ക് കയറാൻ ഒരുങ്ങുന്നതിനിടെ പൊലീസ് വാഹനം പരിശോധിച്ചു. ഈ സമയത്ത് യുവതി സ്വർണ്ണം കാറിന്റെ ഡോറിനരികിൽ വച്ചതായി കണ്ടെത്തുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us