വൈദ്യുതി ബോർഡ് മാനേജ്മെൻറിന്റെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ ജീവനക്കാർ പ്രതിഷേധ ദീപം തെളിയിച്ചു

New Update

publive-image

കോഴിക്കോട്: ഇലക്ട്രിസിറ്റി വർക്കർമാർക്ക് അർഹതപ്പെട്ട പ്രമോഷൻ നൽകുക, 2013 ന് മുൻപ് നോട്ടിഫിക്കേഷൻ ഉള്ള എല്ലാ ജീവനക്കാർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ അനുവദിക്കുക, ക്യാഷ് കൗണ്ടറുകൾ 8 മണി മുതൽ 6 മണി വരെ തുടർച്ചയായ് പ്രവർത്തിപ്പിക്കുക, ഫീൽഡ് ജീവനക്കാരെ അനാവശ്യമായ് ദ്രോഹിക്കുന്ന നടപടികൾ അവസാനിപ്പിക്കുക, അനുവദനീയ തസ്തിക പരിഗണിച്ച് സ്ഥലമാറ്റ ഉത്തരവ് നൽകുക, അർഹതപ്പെട്ട എല്ലാ ജീവനക്കാർക്കും പ്രമോഷൻ അനുവദിക്കുക, ഒഴിവുള്ള തസ്തികയിൽ പുതിയ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഇലക്ട്രിസിറ്റി എംപ്ളോയീസ് കോൺഫെഡറേഷന്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ വൈദ്യുതി തൊഴിലാളികൾ അധികാരികളുടെ കണ്ണ് തുറക്കാൻ പ്രതിഷേധ ദീപം തെളിയിച്ചു.

Advertisment

ഫറോക്ക് ഇലക്ടിക്കൽ സെക്ഷൻ ഓഫീസിന് മുൻപിൽ സംഘടിപ്പിച്ച പരിപാടി ഐ.എൻ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ എം.പി. ജനാർദ്ധനൻ ഉൽഘാടനം ചെയ്തു. കെ-ഫോൺ പദ്ധതിയിലെ സാമ്പത്തിക ഇടപാടുകൾ വിജിലൻസ് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഡിവിഷൻ വൈസ് പ്രസിഡൻറ് കെ.പി. സഫീർ അദ്ധ്യക്ഷത വഹിച്ചു. കെ.ഇ.ഇ.സി.ജില്ലാ വർക്കിംഗ് പ്രസിഡൻറ് പി.ഐ. അജയൻ , എ. രമേശൻ ,സുനിൽ കക്കുഴി, രാജേഷ്.സി., ബിജു പച്ചാട്ട്, സൈഫു എൻ.കെ.എന്നിവർ പ്രസംഗിച്ചു. കെ.പി. സഫീർ , ഡിവിഷൻ വൈസ് പ്രസിഡൻറ്

kozhikode news
Advertisment