ഫഡ്‌നാവിസിന്‍റെ വായിലേയ്ക്ക് തള്ളിക്കയറ്റുന്ന ഈ ലഡുവിന് 100 - 200 കോടിയാണ് വില. ജനവിധി എതിരായാല്‍ അന്നു തുടങ്ങും ഈ ലഡു വാങ്ങാനുള്ള പണി - ടി സിദ്ദിഖിന്‍റെ കുറിപ്പ്

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

കോഴിക്കോട്:മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ വായിലേയ്ക്ക് തള്ളിക്കയറ്റുന്ന ലഡുവിന്‍റെ വില 100 - 200 കോടിക്കു മുകളില്‍ വരുമെന്ന് ട്രോളി കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്‍റ് അ‍ഡ്വ. ടി സിദ്ദിഖ് എംഎല്‍എ.

Advertisment

ശിവസേനാ വിമതരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം വിജയിച്ചശേഷം നേതാക്കള്‍ ഫഡ്‌നാവിസിന് ലഡ‍ു നല്‍കുന്ന ചിത്രത്തെ ട്രോളിയാണ് സിദ്ദിഖിന്‍റെ പോസ്റ്റ്.

ജനവിധി അനുകൂലമല്ലെന്നു കണ്ടാല്‍ ഉടന്‍ ഈ ലഡു വാങ്ങാനുള്ള പണി ബിജിപി ആരംഭിക്കുമെന്നും സിദ്ദിഖിന്‍റെ പോസ്റ്റിലുണ്ട്.

ടി സിദ്ദിഖിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ രൂപം:

ഫഡ്‌നാവിസിന്റെ വായിലേക്ക്‌ തള്ളിക്കയറ്റുന്ന ഈ ലഡുവിന്റെ വിലയെത്രയാണെന്നറിയുമോ ? 100-200 കോടിക്ക്‌ മുകളിൽ വരും. ബിജെപിക്ക്‌ മാത്രം മധുരിക്കുന്ന ഈ ലഡു 2014 നു ശേഷം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നും അവർ കോടികൾ കൊടുത്ത്‌ വാങ്ങി നുണഞ്ഞ്‌ രസിക്കുന്നു.

എന്നാൽ ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾക്ക്‌ ഈ ലഡു കയ്‌പേറിയതാണ്. ജനവിധി തങ്ങൾക്കനുകൂലമല്ല എന്ന് കണ്ടാൽ അന്ന് തുടങ്ങും ഈ ലഡു വാങ്ങാനുള്ള പണി...

പണാധിപത്യവും അധികാരവും കൊണ്ട്‌ ജനാധിപത്യം തകർത്ത ശേഷം ഇവരുടെ മുഖത്ത്‌ കാണുന്ന ആ ചിരിയുണ്ടല്ലോ..!! അത്‌, ജനാധിപത്യ വിശ്വാസികളെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്‌.

എന്നിട്ടും നമ്മൾ നമുക്കറിയാവുന്ന വിധിക്ക്‌ വേണ്ടി കോടതിക്ക്‌ മുന്നിൽ കാത്തിരിക്കേണ്ടി വരുന്ന ആ ഗതികേടിനും നീതി എന്നാണു പറയുന്നത്‌.!!

Advertisment