'സഹകരണ മേഖലയും സൈബര്‍ കുറ്റകൃത്യങ്ങളും' എന്ന വിഷയത്തില്‍ കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് സൗജന്യ പഠന ക്ലാസ് നടത്തുന്നു. ജനുവരി 11 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ 12 മണി വരെ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പഠന ക്ലാസ് സഹകരണ സംഘം ജോയിന്‍ രജിസ്ട്രാര്‍ (ജനറല്‍) ബി.സുധ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് സൈബര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ഇന്‍സ്‌പെക്ടര്‍ ദിനേശ് കോറോത്ത് ആമുഖ പ്രഭാഷണം നടത്തും.
/sathyam/media/post_attachments/r6PYKcBQFujD61l2NnJn.jpg)
സൈബര്‍ സെല്‍ എസ്.ഐ. അനില്‍കുമാര്‍.ടി, സൈബര്‍ പോലീസ് സിവില്‍ ഓഫീസര്‍മാരായ ബീരജ്.കെ, രഞ്ജിത്ത്.ഒ എന്നിവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കും. എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും. ബാങ്ക് ഡയറക്ടര്‍ ജി. നാരായണന്‍കുട്ടി മാസ്റ്റര്‍ ചര്‍ച്ച നയിക്കും.
ബാങ്ക് ചെയര്‍പേഴ്‌സണ്‍ പ്രീമ മനോജ് അധ്യക്ഷയാകുന്ന ചടങ്ങില്‍ ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജെയിംസ് സ്വാഗതവും സി.ഇ.ചാക്കുണ്ണി നന്ദിയും പറയും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us