കോഴിക്കോട് : റെയിൽവേയ്ക്ക് പ്രത്യേക ബഡ്ജറ്റ് പുനരാരംഭിക്കുക, കോവിഡിന്റെ പേരിൽ വർദ്ധിപ്പിച്ച യാത്ര നിരക്കുകൾ കുറക്കുക, മുതിർന്ന പൗരന്മാരുടെ നിരക്ക് ഇളവുകൾ, ഉൾപ്പെടെ യാത്രക്കാരുടെ അർഹമായ മറ്റ് ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക, യാത്രക്കാരുടെ സുരക്ഷയും, അനുബന്ധ സൗകര്യങ്ങളും മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ചർച്ചചെയ്ത് ബന്ധപ്പെട്ടവരിൽ സമ്മർദ്ദം ചെലുത്താൻ കോഴിക്കോട് റാവിസ് ഹോട്ടലിൽ നടന്ന ദേശീയ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
/sathyam/media/post_attachments/8WRZf0oc0lsa66f9Ewfu.jpg)
ദേശീയ ചെയർമാൻ ഡോക്ടർ എ വി അനൂപ് അധ്യക്ഷത വഹിച്ചു വർക്കിംഗ് ചെയർമാൻ ഷെവ. സി. ഇ. ചാക്കുണ്ണി വിപുലമായ യോഗം ചെന്നൈയിൽ വിളിക്കേണ്ടതിന്റെ ആവശ്യകത യോഗത്തിൽ ചൂണ്ടിക്കാട്ടി. കേരള റീജിയൻ വൈസ് പ്രസിഡണ്ട് മാരായ ജോയ് ജോസഫ് കെ, അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, കൺവീനർ പി ഐ അജയൻ,സിസി മനോജ് എന്നിവർ പങ്കെടുത്തു. ജനറൽ കൺവീനർ എംപി അൻവർ സ്വാഗതവും, കൺവീനർ സൺഷൈൻ ഷോർണൂർ നന്ദിയും രേഖപ്പെടുത്തി.ചെന്നൈ അണ്ണാ നഗറിലെ കേന്ദ്ര കമ്മിറ്റി ഓഫീസിൽ ദേശീയ നിർവാഹ സമിതിയുടെയും അംഗ സംഘടന പ്രതിനിധികളുടെയും, വിരമിച്ച ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ജനുവരി 15ന് രാവിലെ 11 മണിക്ക് ചേരാൻ യോഗം തീരുമാനിച്ചു. യോഗം ദേശീയ ചെയർമാൻ ഡോക്ടർ എ.വി അനൂപ് ഉദ്ഘാടനം ചെയ്യും, വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി.ഇ ചാക്കുണ്ണി അധ്യക്ഷതവഹിക്കും, ജനറൽ കൺവീനറും ഡി ആർ യു സി സി അംഗവുമായ എം.പി അൻവർ വിഷയം അവതരിപ്പിക്കും. തെലുങ്കാന ആന്ധ്രപ്രദേശ് കൺവീനർ കെ.എസ് ജോൺസൺ മുഖ്യപ്രഭാഷണം നടത്തും.
പ്രസ്തുത യോഗത്തിൽ യാത്രക്കാരുടെ ആവശ്യങ്ങൾ മുൻഗണന ക്രമത്തിൽ ഏകോപിപ്പിച്ച് അടുത്ത കേന്ദ്ര ബഡ്ജറ്റിനു മുൻപ് ബന്ധപ്പെട്ടവർക്ക് സമർപ്പിക്കുകയാണ് യോഗത്തിന്റെ ഉദ്ദേശം. അതോടൊപ്പം വർഷങ്ങളായി നിർത്തലാക്കിയ റെയിൽവേ ബഡ്ജറ്റ് പുനസ്ഥാപിക്കുന്നതിന് കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തും.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ താരതമ്യം ചെയ്യുമ്പോൾ തീവണ്ടി യാത്ര ക്ലേശം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് കേരളവും, മറുനാടൻ മലയാളികളും, പ്രത്യേകിച്ച് മലബാറുമാണെന്നാണ് വസ്തുത. ഈ സാഹചര്യത്തിൽ അന്നുതന്നെ വൈകിട്ട് കേരളത്തിലെ പ്രതിനിധികളെ പങ്കെടുപ്പിച്ച് പ്രത്യേക യോഗം ചേർന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്യും. യോഗത്തിൽ എല്ലാ സംസ്ഥാന പ്രതിനിധികളെയും , കേരളത്തിലെ എല്ലാ ജില്ലാ പ്രതിനിധികളെയും പരമാവധി പങ്കെടുപ്പിക്കും.
ഈ യോഗത്തിൽ ചർച്ച ചെയ്യുന്നതിന് യാത്ര സംഘടനകളുടെയും വ്യക്തികളുടെയും അഭിപ്രായ നിർദ്ദേശങ്ങളും പരാതികളും ജനുവരി 12ന് മുൻപായി കോഴിക്കോട് മേഖല ഓഫീസിലേക്ക് ഇമെയിൽ/തപാൽ/വാട്സ്ആപ്പ് വഴി അയക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അയക്കേണ്ട വിലാസം താഴെ കൊടുക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us