ചികിത്സാ സഹായ ഫണ്ട് കൈമാറി

author-image
nidheesh kumar
Updated On
New Update

publive-image

കോഴിക്കോട്:കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര തമ്മഠത്തിൽ സമീർ ചികിത്സാ സഹായ ഫണ്ടിലേക്ക് കേരള ഗാലക്സി വാട്സ് അപ്പ് ഗ്രൂപ്പ് സമാഹരിച്ച ഹണ്ട് ബഹറിനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ ബഷീർ അമ്പലായി സലീം പേരാമ്പ്രയക്ക് കൈമാറി.

Advertisment

ചടങ്ങിൽ രക്ഷാധികാരി വിജയൻ കരുമല, കോർഡിനേറ്റർ വിനോദ് അരൂർ ലേഡീസ് വിംഗ് മെമ്പർമാരായ അനിത നാരായണൻ, ഷക്കീല മുഹമ്മദ് അലി എന്നിവർ പങ്കെടുത്തു.

ഫണ്ട് സമാഹരണത്തിന് മുൻകൈയ്യെടുത്ത എക്സിക്യുട്ടീവ് മെമ്പർമാരായ തുളസീദാസ് ചെക്യാട്, സത്യൻ പേരാമ്പ്ര, സത്യൻ കാവിൽ, സാന്ദ്രമാഡം എന്നിവർക്ക് കേരള ഗാലക്സി ഗ്രൂപ്പിൻ്റെ പ്രത്യേകം നന്ദി അറിയിക്കുന്നു.

ഫണ്ട് സമാഹരണത്തിന് സഹകരിച്ച എല്ലാ മെമ്പർ മാർക്കും കേരള ഗാലക്സി ഗ്രൂപ്പിൻ്റെ നന്ദി രേഖപ്പെടുത്തുന്നു എന്ന് രക്ഷാധികാരി വിജയൻ കരുമല അറിയിച്ചു.

Advertisment