New Update
/sathyam/media/post_attachments/6UGcW01OVNAR9xghTkxv.jpg)
കോഴിക്കോട്: ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ റഷ്യൻ വനിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൂരാചുണ്ട് പോലീസാണ് കഴിഞ്ഞ ദിവസം രാത്രി ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.ആൺസുഹൃത്തിന്റെ ഉപദ്രവത്തെ തുടർന്ന് കെട്ടിടത്തിൽ നിന്ന് ചാടിയാണ് യുവതിക്ക് പരിക്കേറ്റതെന്നാണ് വിവരം.
Advertisment
കയ്യിൽ മുറിവിന്റെ പാടുമുണ്ട്. ഗുരുതരമായി പരിക്കേറ്റ യുവതി നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.യുവതിയുടെ ആൺസുഹൃത്ത് ഒളിവിലാണെന്നാണ് പോലീസ് നൽകുന്ന വിവരം. മൊഴി രേഖപ്പെടുത്താൻ സാധിക്കാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല. ആരോഗ്യനില മെച്ചപ്പെട്ടാൽ ദ്വിഭാഷിയുടെ സഹായത്തോടെ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us