/sathyam/media/post_attachments/HStScdQooAQSQDjiqY2W.jpg)
കോഴിക്കോട്: കുടുംബിനികളായ വീട്ടമ്മമാർ മാറ്റത്തിന്റെ ചാലക ശക്തിയായി മാറേണ്ടത് കാലഘട്ടത്തിന്റെ ഒഴിച്ചുകൂടാനാ വാത്ത അനിവാര്യതയാണെന്നും കുടുംബങ്ങളിലും സമൂഹങ്ങളിലും സ്നേഹവും ഐക്യവും നിലനിർത്തുന്നതിൽ അമ്മമാരുടെ പങ്ക് ഏറെ വലുതാണെന്നും ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പ് ഡയറക്ടർ ഫാത്തിമ ഹുസൈൻ പറഞ്ഞു.
ശിഹാബ് തങ്ങൾ ഹരിത വേദി ചക്കും കടവ് പയ്യാനക്കൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹ കൂട്ട് റംസാൻ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫാത്തിമ ഹുസൈൻ.
കലുഷിതമായ അന്തരീക്ഷത്തിൽ നിന്ന് മാറി മനുഷ്യനന്മകളുടെ സന്ദേശവും, പരസ്പര സാഹോദര്യവും വിശുദ്ധിയും നുകർന്ന് ജീവിതത്തിന്റെ കാതലായ മാറ്റങ്ങൾ തുടരാൻ റംസാൻ മാസത്തിന്റെ പവിത്രത മനുഷ്യനെ പ്രാപ്തനാക്കുമെന്ന് സി.ടി.സക്കീർ ഹുസൈൻ പാഞ്ഞു.
/sathyam/media/post_attachments/62iN2P66gJbNyxonmGEt.jpg)
ചെയർമാൻ സി ടി സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. 250 കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം നടന്നു. 250 കുടുംബിനികൾ സംഗമത്തിൽ പങ്കെടുത്തു.
കൺവീനർ ശബനം പയ്യാനക്കൽ സ്വാഗതം പറഞ്ഞു. കെ.അബ്ദുൾ അസീസ്, കെ. അബ്ദുൾ നാസർ, കെ. വി. നിയാസ്, കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ സംസാരിച്ചു. ജോയിന്റ് കൺവീനർ ഖദീജ ചക്കുംകടവ് നന്ദി പറഞ്ഞു.