യുഡിഎഫിന് ജയസാധ്യതയുണ്ടെന്ന് തെളിയിക്കാതെ കേരള കോണ്‍ഗ്രസ് - എമ്മിനെ മടക്കിക്കൊണ്ടുവരിക പ്രയാസമായിരിക്കുമെന്ന് വിലയിരുത്തി കെ മുരളീധരന്‍. ആദ്യം മുന്നണി പെര്‍ഫോമന്‍സ് കാണിക്കണം. എങ്കില്‍ ലോക്സഭാ ഇലക്ഷന് മുമ്പായി മുന്നണി വിപുലീകരണത്തിന് സാധ്യതയെന്നും മുരളീധരന്‍

New Update

publive-image

Advertisment

കോഴിക്കോട്:യുഡിഎഫ് കൂടുതല്‍ മികച്ച പെര്‍ഫോമന്‍സ് കാണിക്കാതെ മുന്നണി വിപുലീകരണം അസാധ്യമായിരിക്കുമെന്ന് വിമര്‍ശിച്ച് കെ. മുരളീധരന്‍ എംപി. കേരള കോണ്‍ഗ്രസ് - എമ്മിനെ മുന്നണിയിലേയ്ക്ക് മടക്കിക്കൊണ്ടുവരാന്‍ ശ്രമം ഉണ്ടാകുമോ എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് അതിനു മുമ്പായി മുന്നണി ശക്തിപ്പെടേണ്ടതുണ്ടെന്ന നിലപാട് മുരളീധരന്‍ വ്യക്തമാക്കിയത്.

കേരള കോണ്‍ഗ്രസ് - എമ്മിനെ മടക്കിക്കൊണ്ടവരാന്‍ ശ്രമം നടക്കുന്നുണ്ട്. പക്ഷേ അവര്‍ക്കുകൂടി ബോധ്യം ഉണ്ടാകുന്ന ഒരു രാഷ്ട്രീയ സാഹചര്യം യുഡിഎഫിലുണ്ടാകണം. വന്നാല്‍ യുഡിഎഫ് വിജയിക്കുമെന്ന് തോന്നാതെ ആരാണ് മുന്നണിയിലെത്തുക. അതിനാവശ്യം അടിയന്തിരമായി മികച്ച പെര്‍ഫോമന്‍സിലേയ്ക്ക് യുഡിഎഫ് കടക്കുക എന്നതാണ്.


യുഡിഎഫ് മികവ് പ്രകടിപ്പിച്ചാല്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായി മുന്നണി വിപുലീകരണം സാധ്യമാകുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും മുരളി പറഞ്ഞു.


അതേസമയം യുഡിഎഫ് പ്രവേശന കാര്യത്തില്‍ കേരള കോണ്‍ഗ്രസ് - എം ഇപ്പോഴും വിമുഖതയാണ് പ്രകടിപ്പിക്കുന്നത്. തരാതരം മുന്നണി മാറുന്ന പാര്‍ട്ടിയെന്ന പേരുകേള്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന നിലപാടിലാണ് ജോസ് കെ മാണിയും പാര്‍ട്ടിയും. ചര്‍ച്ചകള്‍ക്ക് സമീപിച്ച കോണ്‍ഗ്രസ് നേതാക്കളുമായി ഒന്നിച്ചിരിക്കാന്‍ പോലും കേകള കോണ്‍ഗ്രസ് - എം നിലവില്‍ തയ്യാറായിട്ടില്ല.

Advertisment