ഫോക്കസ് കുവൈറ്റ് 16 - മത് വാർഷിക സമ്മേളനം നടത്തി

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി:എൻജിനീയറിംഗ് ഡിസൈനിംഗ് രംഗത്തെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ് കുവൈറ്റ്) ന്റെ 16 മത് വാർഷിക സമ്മേളനം മാർച്ച് 25 ന് ഉച്ചക്ക് 3 മണി മുതൽ അബ്ബാസിയ കലാ സെന്റെറിൽ വെച്ചു നടത്തപ്പെട്ടു.

പ്രസിഡന്റ് രതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിന് വൈസ് പ്രസിഡന്റ് സി.ഒ. കോശി സ്വാഗതം ആശംസിച്ചു. ജോ: സെക്രട്ടറി സന്തോഷ് വി.തോമസ് അനുശോചന പ്രമേയവും ജനറൽ സെക്രട്ടറി പ്രശോബ് ഫിലിപ്പ് വാർഷിക റിപ്പോർട്ടും ട്രഷറർ തമ്പി ലൂക്കോസ് സാമ്പത്തിക റിപ്പോർട്ടും മുൻ ജനറൽ സെക്രട്ടറി രാജീവ് സി.ആർ കഴിഞ്ഞ വാർഷിക സമ്മേളന റിപ്പോർട്ടും അവതരിപ്പിച്ചു.

തുടർന്നു 16 മേഖലാ യൂണിറ്റ് പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. വരണധികാരികളായ ജിജി മാത്യൂ, രവീന്ദ്രൻ എന്നിവർ പുതിയ വർഷത്തെ കേന്ദ്ര ഭാരവാഹികളുടെ പേരുകൾ പ്രഖ്യാപിച്ചു.

സലിം രാജ് (പ്രസിഡന്റ്) ഡാനിയേൽ തോമസ് (ജനറൽ സെക്രട്ടറി) സി.ഒ. കോശി (ട്രഷറർ), റെജി കുമാർ (വൈസ് പ്രസിഡന്റ്) സുനിൽ ജോർജ് (ജോ: സെക്രട്ടറി), ജേക്കബ്ബ് ജോൺ (ജോ. ട്രഷറർ), തമ്പിലൂക്കോസ്, സലിം.എം.എൻ, റോയ് എബ്രഹാം (ഉപദേശക സമതി), അപർണ ഉണ്ണികൃഷ്ണൻ, സിസിത ഗിരീഷ്, (വനിത എക്സിക്യൂട്ടീവ്), മുകേഷ് കാരയിൽ, സിറാജുദ്ദീൻ, സനൂബ്, വെൽഫയർ കമ്മറ്റി, അനിൽ കെ.ബി. വെബ്ബ് മാസ്റ്റർ, രാജീവ് സി.ആർ, സജിമോൻ കെ, ഓഡിറ്റേഴ്സ് എന്നിവരെയും തിരഞ്ഞെടുത്തു.

പതിനാറു മേഖല യൂണിറ്റുകളുടെ പുതിയ ഭാരവാഹികളുടെ പേരുകളും അവതരിപ്പിച്ചു അംഗീകാരം വാങ്ങി. കെ. രതീശൻ, ഷിബു സാമുവൽ, എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.

Advertisment