കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ കുവൈറ്റ് സമൂഹ നോമ്പ് തുറ ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. സയ്യദ് അബ്ദുറഹ്മാൻ തങ്ങൾ റമദാൻ സന്ദേശം നൽകി

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കുവൈറ്റ്: കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) കുവൈറ്റ് സമൂഹ നോമ്പ് തുറ റമദാനിലെ ആദ്യ വെള്ളിയാഴ്ച ഏപ്രിൽ 8 ന് ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി.

പ്രമുഖ ‌പണ്ഡിതനും വാഗ്മിയുമായ സയ്യദ് അബ്ദുറഹ്മാൻ തങ്ങൾ റമദാൻ സന്ദേശം നൽകി. മാനവികതയാണ് ഇസ്ലാം പ്രതിനിധാനം ചെയ്യുന്നത് എന്നും ഇത്തരം ഇഫ്താർ സംഗമങ്ങൾ പരസപര സഹോദര്യം ഊട്ടി ഉറപ്പിക്കാനുതകുമെന്നും അദ്ദേഹം പറഞ്ഞു.

publive-image

അസോസിയേഷൻ പ്രസിഡന്റ് ബഷീർ ബാത്ത അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സുബൈർ എം.എം. സ്വാഗതവും ജനറൽ കൺവീനർ അബ്ദുറഹ്മാൻ എം.പി നന്ദിയും പറഞ്ഞു.

ബി.സ്. പിള്ള (ഓഐസിസി), ഹാരിസ് വള്ളിയോത് (കെഎംസിസി). അഷ്റഫ് പി.ടി (എംഇഎസ്) , അൽ മുല്ല എക്സ്ചേഞ്ച് , മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്, മെട്രോ മെഡിക്കൽസ് പ്രതിനിധികൾ ആശംസകൾ അറിയിച്ചു.

ഇഫ്‌താർ ജോയിന്റ് കൺവീനർമാരായ മൻസൂർ ആലക്കൽ, ഫിറോസ് നാലകത്ത്, കേന്ദ്ര ഭാരവാഹികളായ സഹീർ ആലക്കൽ, രാമചന്ദ്രൻ, പ്രജു, തുളസീധരൻ തോട്ടക്കര, ഹനിഫ കുറ്റിച്ചിറ, ശ്യാം പ്രസാദ്, റൗഫ് പയ്യോളി, പ്രതുപ്നൻ, സമീർ കെ.ടി, ഷംഷീർ ഏരിയ ഭാരവാഹികളായ ഷൗക്കത്ത്, ഷാജഹാൻ, ജമാൽ, സാലിഹ്, വുമൺസ് ഫോറം ഭാരവാഹികളായ ഷാഹിന സുബൈർ, രജിത തുളസീധരൻ, ആൻഷീറ സുൾഫിക്കർ, കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി.

Advertisment