/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
പുതുതായി ഫോക്കസ് അംഗത്വം നേടിയവർ ഭാരവാഹികൾക്കൊപ്പം
കുവൈറ്റ് സിറ്റി: കുവൈറ്റിലെ എൻജിനിയറിംഗ് ഡിസൈനിംഗ് രംഗത്തെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ്, കുവൈറ്റ്) പതിനാറാമത് പ്രവർത്തന വർഷത്തിന്റെ ഭാഗമായി അംഗത്വ വിതരണ മാസാചരണം ഉത്ഘാടനം ചെയ്തു.
അബ്ബാസിയ പോപ്പിൻസ് ഹാളിൽ പ്രസിഡന്റ് സലിംരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രവർത്തക സമതി യോഗത്തിൽ വെച്ചു പുതിയതായി അംഗത്വത്തിലേക്കു വന്ന മുഹമ്മദ് ഷെയ്ക്, ഷാജി ബേബി, ബിനു മാത്യൂ, മുഹമ്മദ് റിഫാൻ, നിഷ ഗിരിഷ്, പ്രേം കിരൺ, മുഹമ്മദ് ഫൈസൽ എന്നിവർക്ക് ഫോക്കസ് ഭാരവാഹികളായ സലിം രാജ്, ഡാനിയേൽ തോമസ്, സി.ഒ. കോശി, റെജി കുമാർ, സുനിൽ ജോർജ്, ജേക്കബ്ബ് ജോൺ എന്നിവർ അംഗത്വ വിതരണം നടത്തി.
ഉപദേശക സമതി അംഗങ്ങളായ തമ്പി ലൂക്കോസ്, റോയ് എബ്രഹാം, കാഡ് ടീം ലീഡർ രതീഷ് കുമാർ, എക്സ് ഒഫിഷ്യ പ്രശോബ് ഫിലിപ്പ് എന്നിവർ സംസാരിച്ചു. തുടർന്നു ഇഫ്താർ വിരുന്നും നടത്തി. പരിപാടികൾക്ക് റെജികുമാർ സ്വാഗതവും ജേക്കബ് ജോൺ നന്ദിയും പറഞ്ഞു.