ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാർ പങ്കെടുത്ത ചടങ്ങിൽ ഒഎൻസിപി കുവൈറ്റ് പ്രസിഡണ്ട്
ജീവ്സ് എരിഞ്ചേരി സ്വാഗതം പറഞ്ഞു. ഒഎൻസിപി ഗ്ലോബൽ പ്രസിഡണ്ട് ബാബു ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു.

ഇക്വേറ്റ് പെട്രോ കെമിക്കൽ കമ്പനി ആർ എൻഡ് ഡി ലീഡറും സീനിയർ എഞ്ചിനീയറുമായ ആരിഫ് അൽ ഖത്താൻ സംഗമം ഉദ്ഘാടനം ചെയ്തു. അഡ്വ ജോൺ തോമസ് - അഡ്മിനിട്രേഷൻ മാനേജർ - യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ മുഖ്യാതിഥിയായിരുന്നു. ഫൈസൽ മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.

publive-image

ചടങ്ങിൽ ജോൺ തോമാസ് കളത്തിപറമ്പിൽ, ജോയൽ ജേക്കബ്ബ്, അലീഷ്യ കെയ്, എഞ്ചിനീയർ സുലൈമാൻ അൽ ഖത്താൻ എന്നിവർ പ്രത്യേക അതിഥികളായി പങ്കെടുത്തു. ഒഎൻസിപി നാഷണൽ ട്രഷർ ബിജു സ്റ്റീഫൻ, ശതാബ് അൻജും (ഒഎൻസിപി-ബീഹാർ), സണ്ണി മിറാൻഡ ഒഎൻസിപി - കർണ്ണാടകം), ഒടി ചിന്ന (ഒഎൻസിപി തെലങ്കാന), വിനോദ് വള്ളുപറമ്പിൽ (കേരള അസോസിയഷൻ), സുബിൻ അറക്കൽ (പ്രവാസി കേരള കോൺഗ്രസ്സ്), സത്താർ കുന്നിൽ (ഐഎൻഎൽ), ബാബുജി ബത്തേരി (തനിമ), സലിംരാജ് (കൊല്ലം ജില്ലാ പ്രവാസി സമാജം), തമ്പി ലൂക്കോസ് (ഫോക്കസ്സ്), ഓമനക്കുട്ടൻ (ഫോക്ക്), പുഷ്പരാജ് (കെഇഎ - കണ്ണൂർ എക്സ് പാറ്റ്സ്), ചാൾസ് പി ജോർജ് (പത്തനംതിട്ട അസോസിയേഷൻ), ഷെരീഫ് പി.ടി. (കെ.ഐ.ജി), മുകേഷ് വി പി (കല ആർട്ട് കുവൈറ്റ്), കൃഷ്ണകുമാർ (ഫ്യൂച്ചർ ഐ), ഹനീഫ (കോഴിക്കോട് ജില്ല അസോസിയേഷൻ), രഞ്ജിത്ത് അലക്സാണ്ടർ പോത്തൻ, സേവ്യർ ആൻറണി (ഫോക്ക് കണ്ണൂർ എക്‌സ് പാറ്റ്സ്), അലക്സ് മാത്യു (കെ.ജെ.പി. എസ്) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

publive-image

അനിൽ പി അലക്സ് (ഇന്ത്യൻ മീഡിയ ഫോറം), അനിയൻ കുഞ്ഞ് (വെൽഫെയർ കേരള കുവൈത്ത്), ജോയൽ ജോസ്, ബിജു കടവി (തൃശ്ശൂർ അസോസിയേഷൻ -ട്രാ സ്ക്) , ഷൈജിത്ത് (കെ.ഡി.എ) ജിയാഷ് അബ്ദുൾ കരീം ( ടെക്സാസ് - തിരുവനന്തപുരം പ്രവാസി അസോസിയേഷൻ), രഞ്ജിത്ത് ജോണി (കെ എം സി എ), തോമസ് പള്ളിക്കൽ (കെ.കെ.പി.എ) , ആർ ജെ രാജേഷ് (ലാൽ കെയർ കുവൈറ്റ്), പ്രകാശ് ചിറ്റേഴത്ത് (സ്നേഹാമൃതം), ബിജു ആൻറണി (ഫോക്ക്),
ഹമീദ് കേളോത്ത് (ഒഐസിസി) എന്നിവർ പങ്കെടുത്തു.

ഒഎൻസിപി കുവൈറ്റ് ട്രഷറർ രവീന്ദ്രൻ, ഭാരവാഹികളായ പ്രിൻസ് കൊല്ലപ്പിള്ളി, രാഘവൻ അശോകൻ, മാത്യു ജോൺ, നോയൽ പിന്റോ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പരിപാടിയുടെ പ്രായോജകരായ മലബാർ ഗോൾഡ് & ഡയമണ്ട് ഗ്രൂപ്പിനും, ഇംപീരിയിൽ ഹോട്ട് & ബാക്ക്സ് അബ്ബാസിയ & മംഗഫിനും ,പങ്കെടുത്തവർക്കും ഒ എൻ സി പി ജനറൽ സെക്രട്ടറി അരുൾ രാജ് നന്ദി പറഞ്ഞു.

Advertisment