കെഡിഎൻഎ ഈദ് സംഗമം ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ വെച്ച് ആഘോഷിച്ചു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ഈദ് സംഗമം ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ വെച്ച് ഈദിന്റെ രണ്ടാം ദിനത്തിൽ ആഘോഷിച്ചു.

ആക്ടിങ് പ്രസിഡന്റ് കൃഷ്ണൻ കടലുണ്ടി അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സുബൈർ എം.എം സ്വാഗതം പറഞ്ഞു. അഡ്വൈസറി ബോർഡ് മെമ്പർ സുരേഷ് മാത്തൂർ ഈദ് സന്ദേശം നൽകി.

പ്രമുഖ എഴുത്തുകാരൻ ധർമരാജ് മടപ്പള്ളി, സ്പോൺസർ മാരായ അൽ മുല്ല എക്സ്ചേഞ്ച്, മെട്രോ മെഡിക്കൽ കെയർ, മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്‌സ് പ്രതിനിധികൾ, പ്രോഗ്രാം കൺവീനറും ഫർവാനിയ ഏരിയപ്രസിഡന്റുമായ മൻസൂർ ആലക്കൽ, വുമൺസ് ഫോറം പ്രസിഡന്റ് ഷാഹിന സുബൈർ, ഫഹാഹീൽ ഏരിയ ട്രഷറർ സുൽഫിക്കർ എം.പി, അബ്ബാസിയ ഏരിയ പ്രസിഡന്റ് തുളസീധരൻ തോട്ടക്കര, സാൽമിയ ഏരിയ ട്രഷറർ ജയപ്രകാശ് എലത്തൂർ, ഓഡിറ്റർ അസീസ് തിക്കോടി, എന്നിവർ ആശംസകൾ അർപ്പിച്ചു.

publive-image

കോവിഡ് പോരാളിയായി ഏഷ്യാനെറ്റ് എക്‌സലൈൻസ് അവാർഡ് ലഭിച്ച കെ.ഡി.എൻ.എ മെഡിക്കൽ വിങ് ജോയിന്റ് കൺവീനർ വിജേഷ് വേലായുധനെ ചടങ്ങിൽ ആദരിച്ചു.

കുവൈറ്റിലെ പ്രശസ്ത ഗായകരായ റാഫി കല്ലായി, അൻവർ സാരംഗ്, ശ്യാമ, സമീർ വെള്ളയിൽ, കബീർ കാലിക്കറ്റ് എന്നിവർ നയിച്ച ഗാനമേളയിൽ അയാൻ മാത്തൂർ, രജിത തുളസീധരൻ, അസീസ് മാട്ടുവയൽ, ജിഷ സുരേഷ്, റിഷികേശ് , അനസ് പുതിയൊട്ടിൽ, ആമിന ആലിയ റാഫി തുടങ്ങിയർ ഗാനങ്ങളും, ദില്ലാറ-ധർമരാജ് ദമ്പതികൾ, വൈഷ്ണവ് ,താര തുളസീധരൻ, റിതുപർണ രാജേഷ് ആയിഷ സഹ്‌റ, ഫാത്തിമ ലിബ എന്നിവരുടെ നൃത്തങ്ങളും അരങ്ങേറി.

വുമൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ അസോസിയേഷൻ ഭാരവാഹികൾ നൽകി.

ജോയിന്റ് കൺവീനർ അബ്ദുറഹ്മാൻ എംപി, ഫിറോസ് നാലകത്ത്, വൈസ് പ്രസിഡന്റ് സഹീർ ആലക്കൽ, അബ്ബാസിയ ഏരിയ ജനറൽ സെക്രട്ടറി ശ്യാം പ്രസാദ്, സ്പോർട്സ് സെക്രെട്ടറി രാമചന്ദ്രൻ പെരിങ്ങൊളം, മെമ്പർഷിപ് സെക്രെട്ടറി ഉബൈദ് ചക്കിട്ടക്കണ്ടി, വുമൺസ് ഫോറം ട്രഷറർ ആൻഷീറ സുൽഫിക്കർ, ഫർവാനിയ ഏരിയ ജനറൽ സെക്രട്ടറി ഹനീഫ കുറ്റിച്ചിറ, ഫഹാഹീൽ ഏരിയ ജനറൽ സെക്രട്ടറി പ്രതുപ്നൻ, ഷാജഹാൻ, കേന്ദ്ര ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, വുമൺസ് ഫോറം ഭാരവാഹികൾ, ഏരിയ ഭാരവാഹികൾ പ്രോഗ്രാം വിജയകരമായി നടത്തുന്നതിൽ നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് പ്രജു ടി.എം നന്ദി അറിയിച്ചു.

Advertisment