ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ ''കിഴക്കിന്റ വെനീസ് സമർപ്പണം -2022'' ഫ്ലയര്‍ പ്രകാശനം ചെയ്തു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കുവൈറ്റ്‌: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ, കുവൈറ്റ്‌ (അജ്പാക്) ഈ മാസം 19 ന് ഇന്ത്യൻ എംബസിയിൽ നടക്കുന്ന ആലപ്പുഴ ജില്ലയിൽ നിന്നും കുവൈറ്റിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന 175 ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങിന്റെ ഫ്ലയര്‍ പ്രകാശനം അബ്ബാസിയായിൽ നടന്നു.

publive-image

അസോസിയേഷൻ പ്രസിഡന്റ്‌ രാജീവ്‌ നടുവിലെമുറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബൂബയാൻ ഗ്യാസ് മാനേജിങ് ഡയറക്ടർ ഷിബു പോൾ പ്രോഗ്രാം കമ്മറ്റി കൺവീനർ സിറിൽ ജോൺ അലക്സ് ചമ്പക്കുളത്തിന് ഫ്‌ളൈർ നൽകി നിർവഹിച്ചു.

ബൂബയാൻ കമ്പനി ജനറൽ മാനേജർ ബിജു ജോർജ് ആശംസകൾ നേർന്നു. ജനറൽ കോർഡിനേറ്റർ ബിനോയ്‌ ചന്ദ്രൻ സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ സിറിൽ ജോൺ അലക്സ്‌ ചമ്പക്കുളം നന്ദിയും രേഖപ്പെടുത്തി.

publive-image

അസോസിയേഷൻ ഭാരവാഹികൾ ആയ കുര്യൻ തോമസ്, അനിൽ വള്ളികുന്നം, അബ്ദുൽ റെഹ്മാൻ പുഞ്ചിരി, പരിമണം മനോജ്‌, പ്രജീഷ് മാത്യു, ബാബു തലവടി, മനോജ്‌ ചെങ്ങന്നൂർ, ശശി വലിയകുളങ്ങര, സുരേഷ് നായർ, സാം ആന്റണി, ലിസ്സൻ ബാബു, സുനിത രവി, സാറമ്മ ജോൺ,അനിത അനിൽ, ജിത മനോജ്‌ എന്നിവർ പങ്കെടുത്തു..

Advertisment