ട്രാക്ക് 'ഹെൽത്ത് കെയർ ഫ്രൻഡ് ലൈനേഴ്സ് എക്സലൽസ് ' അവാർഡ് വിതരണം ചെയ്തു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) കോവിഡ് മുന്നണി പോരാളികളായ ട്രാക്കിന്റെ അംഗങ്ങളായ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് തുടങ്ങിയ വിവിധ ആരോഗ്യ മേഖലയിൽ ഉള്ളവർക്ക് ഇന്ത്യൻ അംബാസിഡർ സിബി ജോർജ് "ഹെൽത്ത് കെയർ ഫ്രൻഡ് ലൈനേഴ്സ് എക്സലൽസ് അവാർഡ് - 2022" വിതരണം ചെയ്തു.

തുടർന്ന് സംസാരിച്ച അദ്ദേഹം ട്രാക്കിന്റെ മുൻകാല പ്രവർത്തനങ്ങളെ കുറിച്ച് പ്രകീർത്തിക്കുകയും കോവിഡ് സമയത്ത് കുവൈത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകാൻ കഴിയാതെ ബുദ്ധിമുട്ടിയവർക്കും ഉപരിപഠനത്തിന് നാട്ടിലേക്ക് പോകേണ്ട വിദ്യാർത്ഥി, വിദ്യാർത്ഥിനികളെ ചാർട്ടെഡ് വിമാനത്തിൽ നാട്ടിൽ എത്തിച്ചതിനെ അംബാസിഡർ ട്രാക്കിനെ അഭിനന്ദിക്കുകയും ചെയ്തു.

ഇന്ത്യൻ എംബസിയിൽ വച്ച് നടത്തിയ ചടങ്ങിൽ ട്രാക്ക് പ്രസിഡൻറ് എം.എ. നിസ്സാം സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ ആർ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. ട്രഷറർ മോഹന കുമാർ, പ്രിയ, സരിത, ശ്രീരാഗം സുരേഷ്, ജയകൃഷ്ണ കുറുപ്പ്, ഹരി, രാജേഷ് നായർ, രതീഷ്, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisment