ഫോക്കസ് കുവൈറ്റ്‌ ഒമിനിക്സ് ഇന്റർനാഷണൽ ദുബായുടെ സാങ്കേതിക ശില്പശാല പോസ്റ്റർ പ്രകാശനം ചെയ്തു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: എൻജിനിയറിംഗ് ഡിസൈനിംഗ് രംഗത്തെ കുവൈറ്റിലെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ്) കുവൈറ്റ്‌ ഒമിനിക്സ് ഇന്റർനാഷണൽ ദുബായ് യുടെ സഹകരണത്തോടെ അർദ്ധദിന നൂതന സാങ്കേതിക ശില്പശാല (കാഡ്/റെവിറ്റ്) സംഘടിപ്പിക്കുന്നു.

ജൂൺ 17 വെള്ളിയാഴ്ച രാവിലെ ഒൻപത് മണി മുതൽ ഒരു മണി വരെ മംഗഫ് കലാ സെന്റർ ഓഡിറ്റോറിയത്തിൽ ആണ് പരിപാടി. ഇതിനോട് അനുബന്ധിച്ചുള്ള വർക്ക്‌ ഷോപ്പ് രെജിസ്ട്രേഷൻ ഉദ്ഘാടനവും അന്നേ ദിവസം നടക്കും.

അംഗങ്ങൾക്ക് പുതിയ സാങ്കേതിക വിദ്യ കൂടുതൽ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ശില്പയുടെ പോസ്റ്റർ പ്രകാശനം ഫോക്കസ് പ്രസിഡന്റ് സലിം രാജ് കാഡ് ടീം കൺവീനർ രതീഷ് കുമാറിന് നൽകി നിർവ്വഹിച്ചു.

ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, ജോ: സെക്രട്ടറി സുനിൽ ജോർജ്, ജോ: ട്രഷറർ ജേക്കബ്ബ് എന്നിവർ സന്നിഹിതരായിരുന്നു. ഒമിനിക്സ് ദുബായ് ഇന്റർനാഷണൽ അടക്കമുള്ള ഈ രംഗത്തെ പ്രഗത്ഭർ അന്നേ ദിവസം ക്ലാസുകൾ നിയന്ത്രിക്കും.

ഈ ക്ലാസിൽ പങ്കെടുക്കാൻ താല്പര്യമുള്ള എൻജിനിയറിംഗ് ഡിസൈനിംഗ് രംഗത്തു പ്രവർത്തിക്കുന്നവർ ജൂൺ പതിനഞ്ചിന് മുമ്പ് ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്. 6650 4992/5542 20 18 / 579942 62/99687825 എന്നി നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.

Advertisment