/sathyam/media/post_attachments/FDz66xPXvw53QjhJ7SgW.jpg)
കുവൈറ്റ്: കുവൈറ്റ് മനുഷ്യക്കടത്ത് കേസിലെ മുഖ്യ പ്രതിയായ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയെന്ന് സംശയിക്കുന്ന മജീദിനെ നാട്ടിലെത്തിക്കാന്‍ പോലീസ് നീക്കം തുടങ്ങി. ഇയാളുടെ കൂട്ടുപ്രതി കൊച്ചിയില്‍ അറസ്റ്റിലായ പത്തനംതിട്ട സ്വദേശി അജുമോനില്‍ നിന്നും മജീദിനെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
നാട്ടില്‍ നിന്നും യുവതികളെ കുവൈറ്റിലെത്തിച്ച് അറബികള്‍ക്ക് വില്‍ക്കുന്ന സംഘത്തിലെ കണ്ണികളാണ് മജീദും അജുമോനും എന്നാണ് പോലീസ് സംശയിക്കുന്നത്. തളിപ്പറമ്പ് മേല്‍വിലാസമാണ് മജീദ് കുവൈറ്റില്‍ നല്‍കിയിരിക്കുന്നതെങ്കിലും തളിപ്പറമ്പു സ്വദേശിക്കള്‍ക്ക് ഇയാളെ പരിചയമില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഫോര്‍ട്ട് കൊച്ചി സ്വദേശിനിയായ 35 കാരിയും തൃക്കാക്കര സ്വദേശിനിയായ 47 കാരിയും സംഭവത്തില്‍ എറണാകുളം പോലീസിനെ സമീപിച്ചതോടെയാണ് മനുഷ്യക്കടത്ത് പുറത്താകുന്നത്. നിലവില്‍ ഇവരുള്‍പ്പെടെ മൂന്നു പേരാണ് പരാതി നല്‍കിയിട്ടുള്ളതെങ്കിലും നിരവധി യുവതികള്‍ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
ഹോം നഴ്സ് എന്നും കുട്ടികളെ നോക്കാനെന്നും വ്യാജേന യുവതികളെ കുവൈറ്റിലെത്തിച്ച് അറബികള്‍ക്ക് വില്‍പന നടത്തുകയായിരുന്നു ഇവരുടെ തട്ടിപ്പെന്നാണ് സംശയം.
മൂന്നു ലക്ഷം മുതല്‍ 4 ലക്ഷം വരെ വാങ്ങിയാണ് യുവതികളെ കുവൈറ്റിലെത്തിക്കുക. തട്ടിപ്പ് ബോധ്യമാകുന്നതോടെ യുവതികള്‍ ഏജന്‍സിയെ സമീപിച്ചപ്പോള്‍ പിന്നെ ഭീഷണിയും വിരട്ടലുമാണ് ഇവരുടെ തന്ത്രം.
തിരികെ പോകണം എന്നാവശ്യപ്പെടുന്നവരോട് അതിനു വേൈറെയും പണം ആവശ്യപ്പെടുകയാണ്. ഇത്തരത്തില്‍ തൃക്കാക്കര സ്വദേശിനി നാട്ടിലെത്തിയത് അജുമോന് 50000 രൂപ അയച്ചുകൊടുത്തതിനു ശേഷമാണ്.
പറ്റിക്കാന്‍ ആളുണ്ടോ ? പെടാന്‍ ഞങ്ങളൊപ്പമുണ്ട് !
കാലാകാലങ്ങളായി കേള്‍ക്കുന്ന തട്ടിപ്പ്, വെട്ടിപ്പ്, മനുഷ്യക്കടത്ത് കേസുകളെപ്പറ്റി നാടു മുഴുവന്‍ അറിവുള്ളതാണെങ്കിലും വാലും തുമ്പുമില്ലാത്ത മേല്‍വിലാസവുമായി ഇത്തരത്തില്‍ പ്രത്യക്ഷപ്പെടുന്ന മജീദ്, അജുമോന്‍ അവതാരങ്ങളുടെ പിന്നാലെ കൂടാന്‍ ഇപ്പോഴും നാട്ടില്‍ ആളുകളുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. അവര്‍ പറയുന്ന പ്രലോഭനങ്ങളില്‍ വിശ്വസിച്ച് വീടും സ്ഥലവും പണയപ്പെടുത്തി ലക്ഷങ്ങള്‍ കൈയ്യില്‍ വച്ചുകൊടുക്കാനും മടിയില്ല.
എന്നാല്‍ ഇവര്‍ പറയുന്ന നുണക്കഥകളുടെ യാഥാര്‍ത്ഥ്യം കുവൈറ്റിലൊന്ന് വിളിച്ചന്വേഷിക്കാന്‍ പണം കൊടുക്കുന്ന ഇവരാരും മിനക്കെടാറില്ല. അതിനവിടെ ആരെയും പരിചയമില്ലെന്ന ന്യായീകരണത്തിലൊന്നും കാര്യമില്ല.
കാരണം കുവൈറ്റില്‍ നൂറുകണക്കിന് മലയാളി സംഘടനകളാണുള്ളത്. സമുദായങ്ങളുടെ പേരിലും ഓരോ രാഷട്രീയ പാര്‍ട്ടികളുടെ പേരിലും കുവൈറ്റില്‍ നിരവധി സാംസ്കാരിക സംഘടനകളുണ്ട്. നാട്ടിലെ കോളേജുകളുടെ പേരില്‍ കുവൈറ്റില്‍ അലുംമ്‌നി അസോസിയേഷനുകളുണ്ട്.
നാട്ടിലെ ഓരോ പഞ്ചായത്തുകളുടെ പേരിലും ജില്ലകളുടെ പേരിലും കൂട്ടായ്മകളുണ്ട്. അവരൊക്കെ ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത ഉപദേശിക്കുന്നവരാണ്. സഹായിക്കാന്‍ സന്നദ്ധരുമാണ്. അതിനൊന്നും മിനക്കെടാന്‍ നില്‍ക്കാതെ ആര്‍ക്കെങ്കിലും പണം കൊടുക്കുന്നവരാണ് ഇങ്ങനെ പെടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us