കുവൈറ്റ്:വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത്) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ "ഓണോത്സവം - 2022" അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 23 നടക്കും.
അബ്ബാസിയ സക്സസ് ലൈൻ ഹാളിൽ വോയ്സ് കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് കെ.വി. ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പ്രോഗ്രാം കമ്മിറ്റി രൂപവത്കരിച്ചു.
ചെയർമാൻ പി.ജി. ബിനു മുഖ്യ പ്രഭാഷണം നടത്തി. വനിതാവേദി പ്രസിഡൻറ് സരിത രാജൻ പരിപാടികളെക്കുറിച്ച് വിശദീകരിച്ചു.
ഭാരവാഹികളായി റ്റി.കെ. റെജി (ജനറൽ കൺവീനർ), അനീജ രാജേഷ് (കൺവീനർ), വി.കെ. സജീവ് (ആർട്സ് ), സൂര്യ അഭിലാഷ് (ഫൈനാൻസ്), പ്രമോദ് കക്കോത്ത്, രാധമാധവി, പ്രമോദ് മാണുക്കര (ഫുഡ്), കെ.ബിബിൻ ദാസ് (ട്രാൻസ്പോർട്ടേഷൻ), ദിലീപ് തുളസി, എം.ആർ. അജിത (റിസപ്ഷൻ), സുജീഷ്. പി.ചന്ദ്രൻ, എസ്. സുമലത (സ്റ്റേജ്), റ്റി.വി. ഉണ്ണിക്കൃഷ്ണൻ, കെ. ഗോപിനാഥൻ, മിനികൃഷ്ണ, ലതാ സത്യൻ (റാഫിൾ), കെ.എ.ജിനേഷ്, ഇ.എസ്. ഷനിൽ (വോളണ്റ്റിയർ) എന്നിവരെ തെരഞ്ഞെടുത്തു.
കേന്ദ്ര ജനറൽ സെക്രട്ടറി കെ. ബിബിൻ ദാസ് സ്വാഗതവും, കേന്ദ്ര സെക്രട്ടറി സുജീഷ്. പി.ചന്ദ്രൻ നന്ദിയും പറഞ്ഞു.