കുവൈറ്റ് സിറ്റി: മുൻ എൻസിപി സംസ്ഥാന പ്രസിഡണ്ടായിരുന്ന ശ്രീ ഉഴവൂർ വിജയന്റെ ചരമവാർഷിക ദിനം ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ആചരിച്ചു.
അബ്ബാസിയ യുണൈറ്റഡ് സ്കൂൾ ഹാളിൽ നടന്ന പരിപാടിയിൽ ഒഎൻസിപി നാഷ്ണൽ ട്രഷറർ ബിജു സ്റ്റീഫൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി പ്രസിഡണ്ട് ജീവ്സ് എരിഞ്ചേരി ആദ്ധ്യക്ഷത വഹിച്ച് മുഖ്യ പ്രഭാഷണം നടത്തി.
വൈസ് പ്രസിഡണ്ട് പ്രിൻസ് കൊല്ലപ്പിള്ളിൽ, ജോ: സെക്രട്ടറി അശോകൻ തിരുവനന്തപുരം , എക്സിക്യൂട്ടീവ് മെമ്പറായ ബിജു മണ്ണായത്ത്, ശക്തി മൂൺദേവ് എന്നിവർ പരിപാടികൾക്ക് നേതൃത്വംനൽകി.
ആദർശത്തിൽ അടിയുറച്ച് ജീവിച്ച ചുരുക്കം ചില കേരള രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് ഉഴവൂർ വിജയൻ. പ്രസ്ഥാനം കേരളത്തിൽ കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച നേതാവിന്റെ വിയോഗം എൻസിപിക്കാർക്ക് ഒരു തീരാ നഷ്ടം തന്നെയാണ് " ജനറൽ സെക്രട്ടറി അരുൾരാജ് നന്ദി പറഞ്ഞു.