കുവൈത്ത് സിറ്റി: 26 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ട്രാക്കിന്റെ വനിതാവേദി ട്രഷറർ മിനി ജഗദീഷിന് തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാക്ക്) കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നൽകി. അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ട്രാക്ക് കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് എം.എ.നിസ്സാം അധ്യക്ഷത വഹിച്ചു.
ചെയർമാൻ പി.ജി.ബിനു, ജനറൽ സെക്രട്ടറി കെ.ആർ.ബൈജു, വൈസ് പ്രസിഡൻറ് ശ്രീരാഗം സുരേഷ്, സെക്രട്ടറി രതീഷ് വർക്കല, ജോയിന്റ് ട്രഷറർ ലിജോയ് ജോളി, മംഗഫ് ഏരിയ കൺവീനർ അൻവർ, ഫഹാഹീൽ ഏരിയ കൺവീനർ കൃഷ്ണ രാജ്, കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഹരിപ്രസാദ്, രാജേഷ് നായർ, അജിത്.എം.ജി, വിജിത് കുമാർ, വനിതാവേദി ചെയർപേഴ്സൺ ജെസി ജെയ്സൺ, വനിതാവേദി പ്രസിഡൻറ് പ്രിയ രാജ്, വനിതാവേദി ജനറൽ സെക്രട്ടറി സരിത ഹരിപ്രസാദ് എന്നിവർ സംസാരിച്ചു.
വനിതാവേദി ചെയർപേഴ്സൺ ജെസി ജെയ്സൺ വനിതാവേദി ട്രഷറർ മിനി ജഗദീഷിന് സ്നേഹോപഹാരം നൽകി. മിനി ജഗദീഷ് മറുപടി പ്രസംഗം നടത്തി.
സെക്രട്ടറി ആർ.രാധാകൃഷ്ണൻ സ്വാഗതവും ട്രഷറർ മോഹന കുമാർ നന്ദിയും പറഞ്ഞു.