ഒഐസിസി കുവൈറ്റ്‌ 'ഓണം 2022' ഫ്ലയർ പ്രകാശനം ചെയ്തു

author-image
nidheesh kumar
New Update

publive-image

Advertisment

കുവൈത്ത് സിറ്റി:ഒഐസിസി കുവൈറ്റ്‌ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം - 2022" ന്റെ ഫ്ലയർ പ്രകാശനം ചെയ്തു. അബ്ബാസിയ പോപിൻസ് ഹാൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ്‌ എബി വരിക്കാട് ജന. സെക്രട്ടറി ബി. എസ്. പിള്ളക്ക് ഫ്ലയർ നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു.

ഒക്ടോബർ 28 വെള്ളിയാഴ്ച്ച ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ഖൈത്താൻ ബ്രാഞ്ച് ഓഡിറ്റോറിയത്തിൽ വെച്ച് ആണ് ഓണം ആഘോഷിക്കുന്നത്. അന്ന്
രാവിലെ 10.30 മണി മുതൽ ആരംഭിക്കുന്ന ആഘോഷത്തിൽ അത്തപ്പൂക്കളം,മഹാബലി എഴുന്നള്ളത്ത്, ചെണ്ടമേളം, പുലിക്കളി, സാംസ്കാരിക സമ്മേളനം, തിരുവാതിരക്കളി, ഒപ്പന, ഓണപ്പാട്ടുകൾ, നാടൻപ്പാട്ടുകൾ, പ്രശസ്ത ഗായകൻ ഷാഫി കൊല്ലം അവതരിപ്പിക്കുന്ന ഗാനമേള, തുടങ്ങിയ വിവിധയിനം കലാപരിപാടികളും, വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.

ഒഐസിസി നേതാക്കളായ ജോയ് ജോൺ തുരുത്തിക്കര, രാജീവ് നെടുവിലെമുറി എം.എ നിസാം , മനോജ്‌ ചണ്ണപ്പെട്ട, ജോയ് കരുവാളൂർ, റോയ് കൈതവന, വിപിൻ മങ്ങാട്ട്, അക്ബർ വയനാട്, ജലിൻ തൃപ്രയാർ, റസാഖ് ചെറുതുരുത്തി, നിബു ജേക്കബ്, ബത്താർ വൈക്കം, കുര്യൻ തോമസ്, അനൂപ് സോമൻ, ജോബിൻ ജോസ് രാമകൃഷ്ണൻ കല്ലാർ, ലിപിൻ മുഴക്കുന്ന്, അനിൽ വര്ഗീസ്, ജസ്റ്റിൻ തോമസ്, ബിജി പള്ളിക്കൽ, അലക്സ്‌ മാനന്തവാടി, ശരൻകോമത്ത് , സുജിത്, ഷോബിൻ സണ്ണി ശിവൻ കുട്ടി, എന്നിവർ പങ്കെടുത്തു

എബി വരിക്കാട് ന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ജനറൽ സെക്രട്ടറി ബി എസ് സ്വാഗതവും രാജീവ് നെടുവിലെമുറി നന്ദിയും പറഞ്ഞു.

Advertisment