നായർ സമുദായ സംഘം കുവൈറ്റ് 'ചിങ്ങനിലാവ് ' സംഘടിപ്പിച്ചു

author-image
nidheesh kumar
New Update

publive-image

Advertisment

നായർ സമുദായ സംഘം കുവൈറ്റ് ചിങ്ങനിലാവ് - 2022 സാമൂഹിക പ്രവർത്തകൻ പി.എം. നായർ ഉദ്ഘാടനം ചെയ്യുന്നു

കുവൈത്ത് സിറ്റി:നായർ സമുദായ സംഘം കുവൈറ്റ് വാട്ട്സാപ്പ് കൂട്ടായ്മ മൂന്നാം വാർഷികത്തോടനുബന്ധിച്ച് "ചിങ്ങനിലാവ് - 2022" സംഘടിപ്പിച്ചു. അബ്ബാസിയ ഇമ്പീരിയൽ ഓഡിറ്റോറിയത്തിൽ മഹാബലി എഴുന്നള്ളത്തോടുകൂടി ഘോഷയാത്ര ആരംഭിച്ചു. സാംസ്കാരിക സമ്മേളനം കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ പി.എം.നായർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി അംഗം ശശികുമാർ കർത്ത സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.

പി.ജി.ബിനു, കെ.കെ.ദാസ്, സിന്ധു വീണ, രാജൻ പിള്ള, ജി.എസ്.പിള്ള, അനീഷ്, സന്തോഷ് ചന്ദ്രൻ, കണ്ണൻ നായർ, സന്തോഷ്.റ്റി.നായർ, ഉദയൻ, മനോജ്, അനന്തു, ശ്രീകുമാർ എന്നിവർ സംസാരിച്ചു. കൂട്ടായ്മയുടെ അംഗങ്ങൾ അവതരിപ്പിച്ചകലാപരിപാടികളും, കോമഡി ഉത്സവം താരം മനീഷ് ഖാൻ ആൻഡ് ടീം അവതരിപ്പിച്ച മിമിക്രിയും, പൊലിക നാടൻപാട്ട് കൂട്ടം കുവൈറ്റിന്റെ നാടൻപ്പട്ടുകളും കാണികളെ ആവേശമാക്കി.

കലാപരിപാടികളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾവിതരണം ചെയ്തു. സെക്രട്ടറി അജിത നായർ സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ ജ്യോതി നന്ദിയും പറഞ്ഞു.

Advertisment