വിശ്വബ്രഹ്മം കുവൈത്ത് കുടുംബ സംഗമം സംഘടിപ്പിച്ചു

author-image
nidheesh kumar
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി:കുവൈറ്റിലെ വിശ്വകർമ്മജരുടെ സമുദായ സംഘടനയായ വിശ്വബ്രഹ്‌മം കുവൈറ്റിൻ്റെ കുടുംബ സംഗമം 10, 11 തീയതികളിലായി കബ്ദ് ഫാം ഹൗസിൽ വച്ച് നടത്തി.

പ്രസിഡൻ്റ് കെ.ടി. ബിജു അധ്യക്ഷത വഹിച്ച ഓദ്യോഹിക ചടങ്ങിൽ, ജനറൽ സെക്രട്ടറി രാജൻ കൈപ്പട്ടൂർ സ്വാഗതം ആശംസിച്ചു. രക്ഷാധികാരി മുരളീധരൻ പോരേടം, സെക്രട്ടറി രാജേഷ് അയിരൂർ, വൈസ് പ്രസിഡണ്ട് രവീന്ദ്രൻ ടി.കെ, ഉപേദശക സമിതി അംഗം ആചാര്യ ആനന്ദരാജ്, ഉപേദശക സമിതി അംഗം പ്രേംരാജ്, ജോയിൻ ട്രഷറർ വിജയൻ പറക്കാട് തുടങ്ങിയ നിരവധിപേർ ആശംസ അറിയിച്ച് സംസാരിച്ചു. പ്രോഗ്രാമിനൊടുവിൽ ട്രഷറർ സുശാന്ത് സുകുമാരൻ നന്ദി രേഖപ്പെടുത്തി.

വിശ്വബ്രഹ്മം കുടുബത്തിലെ വിവിധ മേഘലയിൽ വ്യക്തിമുദ്ര പതിപ്പച്ച മഹത് വ്യക്തിത്വങ്ങളെ പ്രോഗ്രാമിൽ വച്ച് വിശ്വബ്രഹ്മം കുവൈത്ത് ആദരിച്ചു. കുട്ടികളെയും മുതിർന്നവരെയും ഉൾപ്പെടുത്തി കൊണ്ട് പാട്ട്, ഡാൻസ്, ചോദ്യോത്ത പരിപാടികൾ തുടങ്ങി നിരവധി പ്രോഗ്രാമുകൾ നടത്തപ്പെട്ടു.

പ്രോഗ്രാമുകളെല്ലാം എല്ലാ അംഗങ്ങൾക്കും ഒരുപോലെ ആസ്വദിക്കാർ കഴിഞ്ഞു. കൂടാതെ വിശ്വബ്രഹ്മം കുടുംബാഗങ്ങൾ തയ്യാറാക്കിയ വിഭവ സമൃദ്ധമായ സദ്യ എല്ലാവർക്കും ആസ്വദിക്കാൻ കഴിഞ്ഞു. ജനപങ്കാളിത്തം കൊണ്ടും, സംഘടനാ മികവ്കൊണ്ടും കുടുംബ സംഗമം ഒരു വൻ വിജയമായിമാറി.

Advertisment