കുവൈറ്റ് സെൻ്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ കൊയ്ത്ത് പെരുന്നാളിന്റെ മുഖ്യാതിഥിയായി കുവൈറ്റിലെത്തിയ കൽക്കട്ട ഭദ്രാസന മെത്രാപോലീത്ത അലക്സിയോസ് മാർ യൗസേബിയോസ് തിരുമേനിക്ക് കുവൈറ്റ് വിമാനത്താവളത്തിൽ ഊഷ്മളമായി വരവേല്പ് നല്കി

author-image
nidheesh kumar
New Update

publive-image

Advertisment

കുവൈത്ത് സിറ്റി: കുവൈറ്റ് സെൻ്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ ക്ഷണം സ്വീകരിച്ച്, ഇടവകയുടെ കൊയ്ത്ത് പെരുന്നാളിന്റെ മുഖ്യാതിഥി ആയി കുവൈറ്റിലേക്ക് ഇദംപ്രദമായി കടന്നു വന്ന കൽക്കട്ട ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ: അലക്സിയോസ് മാർ യൗസേബിയോസ് തിരുമേനിക്ക് കുവൈറ്റ് വിമാനത്താവളത്തിൽ വച്ച് ഊഷ്മളമായി വരവേല്പ് നല്കി.

publive-image

പഴയപള്ളി ഇടവക വികാരി റവ.ഫാ.എബ്രഹാം പി.ജെ, സഹോദര ഇടവക വൈദികരായ റവ.ഫാ.ലിജു കെ. പൊന്നച്ചൻ, റവ.ഫാ.ഡോ.ബിജു പാറയ്ക്കൽ, റവ.ഫാ.മാത്യു എം മാത്യു, റവ.ഫാ.ജോൺ ജേക്കബ്, റവ.ഫാ.സോളു കോശി, സഭാ മാനേജിംഗ് കമ്മറ്റി അംഗം ഷാജി ഇലഞ്ഞിക്കൽ, സഭാ മാനേജിംഗ് കമ്മറ്റി അംഗവും, ഇടവക ട്രസ്റ്റിയുമായ പോൾ വർഗീസ് (സോജി), ഇടവക സെക്രട്ടറി വിനോദ് ഇ വർഗീസ്, സാന്തോം ഫെസ്റ്റ് ജനറൽ കൺവീനർ ഡാനിയേൽ കെ ഡാനിയേൽ, ഭദ്രാസന കൗൺസിൽ പ്രതിനിഥികൾ, സഹോദര ഇടവക ഭാരവാഹികൾ, ഭരണ സമിതി അംഗങ്ങൾ, വിശ്വാസ സമൂഹവും ചേർന്ന് ഹാരാർപ്പണം നല്കി സ്വീകരിച്ചു.

publive-image

Advertisment