അജ്‌പാക്ക് കെഎസ്എസി വോളിബോൾ ടൂർണമെന്‍റ്; ബൂബിയാൻ സ്ട്രൈക്കേഴ്സ് വിജയികളായി

author-image
nidheesh kumar
New Update

publive-image

Advertisment

കുവൈറ്റ്‌:ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷനും (അജ്‌പാക്ക്) കേരള സ്പോർട്സ് & ആർട്സ് ക്ലബ്ബും സംയുക്‌തമായി അബ്ബാസിയ കെഎസ്എസി വോളിബോൾ ഗ്രൗണ്ടിൽ നവംബർ 18ന് ലീഗ് മത്സരങ്ങളും 25 ന് സെമി ഫൈനൽസും ഫൈനൽ മത്സരങ്ങളും നടത്തി.

ഫൈനൽ മത്സരത്തിൽ ബൂബിയാൻ സ്ട്രൈക്കേഴ്സ് ഒന്നാമത് തോമസ് ചാണ്ടി മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും അജ്‌പാക്ക് ഉദയകുമാർ മെമ്മോറിയാൽ ട്രോഫിയും ക്യാഷ് പ്രൈസും കരസ്ഥമാക്കി. രണ്ടാം സ്ഥാനത്തു എത്തിയ എംകെവിഎസ് മഹ്ബുള അജ്‌പാക്ക് റണ്ണർ അപ് ട്രോഫിയും ക്യാഷ് പ്രൈസും കരസ്ഥമാക്കി.

കുവൈറ്റിലെ ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ അണിനിരന്ന 8 പ്രമുഖ ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.

എംകെവിഎസ് മഹബുള്ളയുടെ ജെയിൻ ടൂർണമെന്റിലെ നല്ല കളിക്കാരൻ ആയി. ബൂബിയാൻ സ്ട്രൈക്കേഴ്സിന്റെ ഷെയ്ഖ് ഏറ്റവും നല്ല അറ്റാക്കർ ആയും റോബിൻ ഏറ്റവും നല്ല സെറ്റർ ആയും എംകെവിഎസിന്റെ കാർത്തിക് ഏറ്റവും നല്ല ലിബറോ ആയും തിരെഞ്ഞെടുത്തു.

മത്സരങ്ങൾക്ക് ശേഷം നടന്ന സമ്മാനദാന ചടങ്ങിൽ മുഖ്യ അതിഥികളായി ഹുസൈൻ അൽ റുഷൈദ് (കുവൈറ്റ്‌ എയർവേസ്), ഡോക്ടർ അമീർ അഹമ്മദ്‌ (ചെയർമാൻ, കേരള ഫ്ലഡ് റിലീഫ് കമ്മറ്റി), ഷിബു പോൾ (എംഡി ബൂബയാൻ ഗ്യാസ്സ്), ബിജു ജോർജ് (ജനറൽ മാനേജർ ബൂബയാൻ ഗ്യാസ്), സുജേഷ് ചന്ദ്രൻ (മാനേജർ താരിഖ് അൽഗാനിം) എന്നിവർ ട്രോഫിയും ക്യാഷ് പ്രൈസ്സും വിതരണം ചെയ്തു.

രാജീവ്‌ നടുവിലെമുറി, ബാബു പനമ്പള്ളി, ബിനോയ്‌ ചന്ദ്രൻ, കുര്യൻ തോമസ്, ടൂർണമെന്റ് കമ്മറ്റി ജനറൽ കൺവീനർ അനിൽ വള്ളികുന്നം, മാത്യു ചെന്നിത്തല, സിറിൽ ജോൺ അലക്സ്‌ ചമ്പക്കുളം, രാഹുൽ ദേവ്, ബിജി പള്ളിക്കൽ, ബാബു തലവടി, ജി എസ് പിള്ള,ലിബു പായിപ്പാടൻ, ഹരി പത്തിയൂർ, സുമേഷ് കൃഷ്ണൻ ,ശശി വലിയകുളങ്ങര, സാം ആന്റണി, അജി ഈപ്പൻ, ജോൺ തോമസ് കൊല്ലകടവ്, മനു പത്തിച്ചിറ, കെഎസ്എസി ഭാരവാഹികളായ ഷിജോ തോമസ്, പ്രദീപ്‌ ജോസഫ്, വിനോദ് ജോസ്, ആൽബിൻ ജോസഫ്, ജോസഫ് ചാക്കോ, തോമസ് മാത്യു, വിജി ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.

കുവൈറ്റിലെ വോളിബോൾ ആവേശം നിലനിർത്താനും സാമുദായിക സൗഹൃദം വളർത്തുവാനും ടൂർണമെന്റ് സഹായകമായി എന്ന് സംഘാടകർ അറിയിച്ചു.

Advertisment