വോയ്സ് കുവൈത്ത് 18-ാം വാർഷികാഘോഷം "വിശ്വകല-2022" വെള്ളിയാഴ്ച അബ്ബാസിയയില്‍

author-image
nidheesh kumar
New Update

publive-image

Advertisment

കുവൈത്ത് സിറ്റി: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത്) 18-ാം വാർഷികാഘോഷം "വിശ്വകല-2022" ഡിസംബർ 16 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ അബ്ബാസിയ ഓക്സ്ഫോർഡ് പാക്കിസ്ഥാനി ഇംഗ്ലീഷ് സ്കൂളിൽ വച്ച് സംഘടിപ്പിക്കുന്നു.

അനുകരണ കലയിലെ മിന്നും താരം സുധി കലാഭവനും ജനപ്രിയ കൊമേഡിയൻ അയ്യപ്പ ബൈജുവും ഒന്നിക്കുന്ന സംഗീത നൃത്ത ഹാസ്യവിരുന്ന്. ഒപ്പം കുവൈത്തിലെ പ്രമുഖ കലാപ്രതിഭകളും ഒത്തുചേർന്ന് അവതരിപ്പിക്കുന്ന മികച്ച പരിപാടി ആയിരിക്കും "വിശ്വകല-2022" എന്ന് പ്രോഗ്രാം കമ്മിറ്റി ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.

Advertisment