New Update
Advertisment
കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാക്ക്) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഖൈറാൻ റിസോർട്ടിൽ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷിച്ചു. പ്രസിഡൻറ് എം.എ. നിസ്സാം അധ്യക്ഷത വഹിച്ചു.
ചെയർമാൻ പി.ജി.ബിനു, വൈസ് പ്രസിഡൻറ് ശ്രീരാഗം സുരേഷ്, ഉപദേശക സമിതി അംഗം ജയകൃഷ്ണ കുറുപ്പ്, സെക്രട്ടറി ആർ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
തുടർന്ന് ഗാനമേള, കലാകായിക മത്സരങ്ങൾ അരങ്ങേറി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി കെ.ആർ.ബൈജു സ്വാഗതവും ട്രഷറർ മോഹനകുമാർ നന്ദിയും പറഞ്ഞു.