New Update
Advertisment
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം വാർഷിക സമ്മേളനം ജനുവരി 20 വെള്ളിയാഴ്ച ഉച്ചക്ക് 1.30 മുതൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ ചേരുന്നു. സംഘടനയുടെ പത്തു യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
കഴിഞ്ഞ പ്രവർത്തന വർഷത്തെ സംഘടനാ റിപ്പോർട്ടും, സാമ്പത്തിക റിപ്പോർട്ടും 'സമ്മേളനത്തിൽ അവതരിപ്പിച്ചു ചർച്ച ചെയ്തു പാസാക്കിയതിന് ശേഷം പുതിയ വർഷത്തെ ഭാരവാഹികളെ സമ്മേളനം തിരഞ്ഞെടുക്കും. സമ്മേളന നടത്തിപ്പിനായി വിവിധ സബ്ബ് കമ്മറ്റികൾ തിരഞ്ഞെടുത്തു.