ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ലീഡർ കെ കരുണാകരൻ കർമ്മ പുരസ്കാരദാന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കുവൈറ്റിൽ എത്തിച്ചേർന്ന എൻ.കെ പ്രേമചന്ദ്രന്‍ എംപിക്കും സഹധർമിണിക്കും സ്വീകരണം നല്‍കി

author-image
nidheesh kumar
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: മുന്‍ മുഖ്യമന്ത്രി ലീഡർ കെ കരുണാകരന്റെ സ്മരണയ്ക്കായി ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ലീഡർ കെ കരുണാകരൻ കർമ്മ പുരസ്കാരദാന ചടങ്ങില്‍ പങ്കെടുക്കാൻ എംപി എൻ കെ പ്രേമചന്ദ്രനും സഹധർമിണിയും കുവൈറ്റിൽ എത്തിച്ചേർന്നു.

publive-image

ജനുവരി 20 വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണി മുതൽ സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സീനിയർ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പുരസ്‌കാര സന്ധ്യയിൽ എൻ കെ പ്രേമചന്ദ്രൻ എംപിക്ക് കർമ്മ പുരസ്‌കാരം സമ്മാനിക്കും.

Advertisment