കുവൈറ്റ്:കുവൈറ്റിലെ പ്രമുഖ ക്രിക്കറ്റ് ടീമായ റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ്ബിന്റെ പുതിയ സീസണിലേക്കുള്ള ജേഴ്‌സി ഓഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ 'ലീഡർ കെ കരുണാകരൻ കർമ്മ പുരസ്‌കാര' ചടങ്ങിൽ വച്ച് എൻ.കെ പ്രേമചന്ദ്രൻ എംപി പ്രകാശനം ചെയ്തു.
ഒഐസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര ഉത്‌ഘാടനം ചെയ്ത ചടങ്ങില്‍ ടീമിന്‍റെ മുഖ്യ സ്പോണ്‍സര്‍ ആയ ഒഐസിസി സ്പോർട്സ് വിങ് ചെയർമാൻ മാത്യു ചെന്നിത്തല, റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിപിൻ മങ്ങാട്ട്, വൈസ് ക്യാപ്റ്റൻ ആദർശ് പറവൂർ, കോർഡിനേറ്റർസ് ആയ അനീഷ് അക്ഷയ, ബിജു സി എ, ജയേഷ് കോടോള, മറ്റ് അംഗങ്ങളായ ലിജു മാത്യൂസ്, ബിപിൻ ഓമനക്കുട്ടൻ, ഷമീർ കണ്ടി, ജോയ്‌സ് ജോസഫ്, വിനീത് വിജയൻ, അരുൺ തങ്കപ്പൻ, ദിലീപൻ കുട്ടിഅമ്മാർ, റിജോ പൗലോസ്, രാജേഷ് പിള്ളൈ, ഷിജു മോഹനൻ, ജിജോ ബാബു ജോൺ, രാഹുൽ പാച്ചേരി, സിനിജിത് ദേവരാജ്, അരുൺ എകെബി, സുമൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.