New Update
Advertisment
കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) മുൻ ട്രഷറർ മുഹമ്മദലി അറക്കൽ (63)നിര്യാതനായി. കുറ്റിച്ചിറ സ്വദേശിയും പരേതരായ കെ.പി. മൊയ്തീൻ്റെയും അറക്കൽ കച്ചിബിയുടെയും മകനായിരുന്നു. കഴിഞ്ഞ വർഷമാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു യാത്രയായത്.
ഭാര്യ: പള്ളി വീട്ടിൽ സൈനബി. മക്കൾ: നബീൽ മുഹമ്മദ്, നാദിയ, നമാൽ മുഹമ്മദ് (ദുബൈ), നിദാൻ മുഹമ്മദ് (ദുബൈ). മരുമക്കൾ: എ.വി. സജാദ് (കുവൈറ്റ്), പി.എൻ.എം. ആതിര, എ.വി. ഫർസാന, യു.എം. മർജാന ഫസീൽ. സഹോദരങ്ങൾ: എ. അശ്റഫ്, സലീം, ഇക്ബാൽ, ജംഷീദ്, ബിച്ചു, ഹസീന, പരേതയായ ഹഫ്സത്ത്.
മയ്യത്ത് നമസ്ക്കാരം ചൊവ്വാഴ്ച രാത്രി 7:00 മണിക്ക് കണ്ണംപറമ്പ് പള്ളിയിൽ. മുഹമ്മദലി അറക്കലിന്റെ നിര്യാണത്തിൽ കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) അഗാധമായ ദുഃഖം രേഖപെടുത്തി.