കെഡിഎന്‍എ കുവൈറ്റ് സാൽമിയ ഏരിയ ട്രഷറർ ജയപ്രകാശിന്റെ നിര്യാണത്തിലും മുൻ ട്രഷറർ മുഹമ്മദാലി അറക്കലിൽന്റെ നിര്യാണത്തിലും അനുശോചന യോഗം സംഘടിപ്പിച്ചു

author-image
nidheesh kumar
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) സാൽമിയ ഏരിയ ട്രഷറർ ജയപ്രകാശിന്റെ നിര്യാണത്തിലും കെഡിഎൻഎ മുൻ ട്രഷറർ മുഹമ്മദാലി അറക്കലിൽന്റെ നിര്യാണത്തിലും അനുശോചന യോഗം സാൽമിയ ഇൻഫിനിറ്റി എഡ്യൂക്കേഷൻ സെന്ററിൽ 31 ജനുവരി നടന്നു. മൗന പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് ബഷീർ ബാത്ത അധ്യക്ഷത വഹിച്ചു. അഡ്വൈസറി ബോർഡ് മെമ്പർ സുരേഷ് മാത്തൂർ അനുശോചന പ്രമേയം അവതരിപ്പിച്ചു.

ട്രഷറർ ഷിജിത് കുമാർ ചിറക്കൽ, വൈസ് പ്രെസിഡന്റുമാരായ കൃഷ്ണൻ കടലുണ്ടി, സഹീർ ആലക്കൽ, ഫൗണ്ടർ മെമ്പർ നാസർ തിക്കോടി, സാൽമിയ ഏരിയ ട്രഷറർ സമീർ കെ.ടി, അബ്ബാസിയ ഏരിയ പ്രസിഡന്റ് തുളസീധരൻ തോട്ടക്കര, ഫർവാനിയ ഏരിയ പ്രസിഡന്റ് മൻസൂർ ആലക്കൽ, വുമൺസ് ഫോറം ആക്ടിങ് പ്രസിഡന്റ് ജയലളിത കൃഷ്ണൻ, അനസ് പുതിയൊട്ടിൽ, വുമൺസ് ഫോറം ജനറൽ സെക്രട്ടറി രജിത തുളസീധരൻ, റാഫിയ അനസ് എന്നിവർ മരണപ്പെട്ട രണ്ടു പേരും സംഘടനക്കും സമൂഹത്തിനും നൽകിയ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു.

അസോസിയേഷൻ ആക്റ്റിങ് ജനറൽ സെക്രട്ടറി ഉബൈദ് ചക്കിട്ടക്കണ്ടി സ്വാഗതവും ആർട്സ് സെക്രട്ടറി ഫിറോസ് നാലകത്ത് നന്ദിയും പറഞ്ഞു.

Advertisment