കുവൈറ്റ് സെന്‍റ് തോമസ് പഴയപള്ളി യുവജനപ്രസ്ഥാനം സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ സെന്‍റ് മേരീസ് പ്രാർത്ഥന യോഗം ജേതാക്കളായി

author-image
nidheesh kumar
New Update

publive-image

Advertisment

കുവൈറ്റ്:സെന്‍റ് തോമസ് പഴയപള്ളി ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കുവൈറ്റ് സോണിന്റെ പ്രഥമ സെക്രട്ടറി ആയിരുന്ന ജോസഫ് പി. ജോണിന്റെ സ്മരണാർത്ഥം ഇടവകയിലെ പ്രാർത്ഥനയോഗങ്ങൾക്കായി 'ഗോൾ 2023' എന്ന പേരിൽ നടത്തിയ ഫുട്ബോൾ ടൂർണ്ണമെന്റിൽ ഏകപക്ഷീയമായ ഒരു ഗോളിന് സെന്‍റ് ഗ്രിഗോറിയസ് ടീമിനെ തോൽപ്പിച്ച് സെന്‍റ് മേരീസ് ടീമ് ജേതാക്കളായി.

ഫാഹേൽ സൂക്ക് സബ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഇടവകയിലെ വിവിധ പ്രാർത്ഥന യോഗങ്ങളിൽ നിന്നായി അഞ്ച് ടീമുകൾ പങ്കെടുത്തു. യുവജനപ്രസ്ഥാനം പ്രസിഡന്റ് റവ. ഫാ. എബ്രഹാം പി.ജെ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. കൺവീനർ ആകാശ് ബാബു, കോ-കൺവീനർ ലിജോ ജോൺ കോശി, പ്രസ്ഥാന ഭാരവാഹികൾ എന്നിവർ നേതൃത്വം നല്കി.

publive-image

Advertisment